കളമശ്ശേരി സ്‌ഫോടന കേസ്; തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തവര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു; കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. 

കളമശ്ശേരി സ്‌ഫോടന കേസ്; തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തവര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു; കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. 

Spread the love

 

സ്വന്തം ലേഖകൻ

 

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. പരേഡില്‍ പങ്കെടുത്തവര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു.

 

മാര്‍ട്ടിനെ കണ്ടത് ഹാളിന് പുറത്ത് വച്ചെന്നും പരേഡില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എറണാകുളം അഡീഷണല്‍ സി.ജി.എം കോടതിയാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയത്. വൈകീട്ട് മുന്നുമണിയോട് കൂടിയാണ് തിരിച്ചറിയില്‍ പരേഡ് ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കാക്കനാട് ജില്ലാ ജയിലില്‍ വെച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ് നടന്നത്. തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്ത മുന്നുപേരില്‍ രണ്ടു പേര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നു പേരും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്.

 

കണ്‍വെൻഷനില്‍ പങ്കെടുത്ത ആളുകളോട് മാര്‍ട്ടിനെ കണ്‍വെൻഷൻ പരിസരത്ത് കണ്ടിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് ഈ മൂന്ന് പേരും പൊലീസിനെ വിവരമറിയിച്ചതും തിരിച്ചറിയല്‍ പരേഡില്‍ ഇവരെ പങ്കെടുപ്പിച്ചതും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയിലെ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.