ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ;യുവാവ് എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല ; സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ;യുവാവ് എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല ; സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

യുവാവിനെ ബോട്ട് മാര്‍ഗം അഞ്ചുരളിയില്‍ എത്തിച്ചു. ഇയാള്‍ എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍വരി മൗണ്ട് ഒരുവിനോദസഞ്ചാരകേന്ദ്രമാണ്. വ്യൂ പോയന്റയാതിനാല്‍ അവിടെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. യുവാവ് അവിടെ നിന്ന് താഴേക്ക് എത്തിയതാണോ, മറ്റ് ഏതെങ്കിലും വഴിയാണോ എത്തിയതെന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ ഇയാളുടെ കാലിന് ചെറിയ പരിക്കുകളുണ്ട്.