Spread the love

 

കോട്ടയം: കാലവർഷം എത്തുന്നതിനു മുൻപേ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.മഴ ശക്തമായി പെയ്ത ഒരു പകലിന് ഒടുവിൽ കെടുതികളാൽ വലഞ്ഞ് തീരദേശവാസികളും, താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരായ ജനങ്ങളും.

video
play-sharp-fill

വിവിധയിടങ്ങളിൽ കെടുതികളും രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

ജില്ലയിൽ വിവിധയിടങ്ങളിലായി 11 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ തുറന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊത്തം 332 പേർ ഈ സുരക്ഷിതകേന്ദ്രങ്ങളിൽ കഴിയുന്നു.

സ്ത്രീകള്‍-126 പുരുഷന്‍മാര്‍ – 125 കുട്ടികള്‍ -81

ഭരണങ്ങാനം, ളാലം, മുത്തോലി അയർക്കുന്നം, ഏറ്റുമാനൂർ, കൊണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
മീനച്ചിലാറും കൊടുരാറും കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയർന്നാൽ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കേണ്ടിവരും.