
കടുത്തുരുത്തിയിൽ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് എറണാകുളം നെല്ലിമറ്റം സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: കടുത്തുരുത്തിയിൽ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം നെല്ലിമറ്റം വടക്കേടത്തുപറമ്പിൽ വീട്ടിൽ(മാഞ്ഞൂർ പുള്ളോം പറമ്പിൽ വീട്ടിൽ താമസം) ശശിധരൻ (66), ഇയാളുടെ മകനായ സച്ചു ശശിധരൻ (30) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് ഇന്നലെ വൈകിട്ടോടുകൂടി മാഞ്ഞൂർ സൗത്ത് ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥനെയും, ഭാര്യയെയും ആക്രമിക്കുകയായിരുന്നു.
പ്രതികളിൽ ഒരാളായ സച്ചു ഗൃഹനാഥന്റെ സഹോദരിയുടെ വീടിനു മുൻവശം നിന്ന് ഫോണിലൂടെ ചീത്ത പറയുന്നത് ഗൃഹനാഥന്റെ സഹോദരന്‍ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം സച്ചു തന്‍റെ വീട്ടിൽ നിന്നും കത്തിയുമായെത്തി ഇയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥനെ ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു.
ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ ശശിധരന്‍ ചീത്ത വിളിക്കുകയും,ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിജിമോൻ, സജിമോൻ എസ്.കെ, എ.എസ്.ഐ, ബാബു പി.എസ്, സി.പി.ഓ മാരായ രജീഷ്, തുളസി, അഭിലാഷ് എം.എസ്, പ്രവീൺകുമാർ എ.കെ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.