Spread the love

കൊല്ലം: നിലമേല്‍-കടയ്ക്കല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകന്  ദാരുണാന്ത്യം. കടയ്ക്കല്‍ ആനപ്പാറ സ്വദേശി അഡ്വ. അനൂപ് ബി.എസ്. (35) ആണ് മരിച്ചത്.

video
play-sharp-fill

ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. നിലമേല്‍ ഭാഗത്ത് നിന്ന് കടയ്ക്കലിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന അനൂപ്, മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനൂപിനെ നാട്ടുകാർ ചേർന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വഞ്ചിയൂർ കോടതിയിലെ സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം ആനപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.