Spread the love

തിരുവനന്തപുരം: കാപ്പ നിയമ പ്രകാരമുള്ള വിലക്ക് നിലനില്‍ക്കെ തിരുവനന്തപുരം നഗരത്തിലെത്തിയ പ്രതി വീണ്ടും അറസ്റ്റില്‍. പേട്ട പുത്തൻപാലം സ്വദേശി അരുണിനെയാണ് (38) ആണ് അറസ്റ്റിലായത്.

video
play-sharp-fill

കുമാരപുരത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. എസ്‌എച്ച്‌ഒ വി എം ശ്രീകുമാറും സംഘവും കഴിഞ്ഞ ദിവസമാണ് അരുണിനെ പിടികൂടിയത്. പുത്തൻപാലം രാജേഷ്, ദിനിബാബു തുടങ്ങിയ ഗുണ്ടകളുടെ അനുയായിയായ ഇയാള്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ക്രിമിനല്‍ കേസുകളില്‍പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. ഇയാള്‍ നഗരത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ പേട്ട പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് അരുണ്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group