video

00:00

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു; ഇയാൾ 14 ഓളം ക്രിമിനൽ കേസുകളില്‍ പ്രതിയാണെന്ന് പോലീസ്

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു; ഇയാൾ 14 ഓളം ക്രിമിനൽ കേസുകളില്‍ പ്രതിയാണെന്ന് പോലീസ്

Spread the love

തൃശൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു. ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി തച്ചംപിള്ളി വീട്ടില്‍ നിഖില്‍ എന്ന ഇല നിഖില്‍ (36) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒരു വര്‍ഷത്തേയക്ക് തൃശൂര്‍ ജില്ലയില്‍നിന്നും നാടുകടത്തപ്പെട്ട നിഖില്‍ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പലപരിസരത്ത് എത്തിയതായിരുന്നു. പോലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്.

വധശ്രമം, വ്യാജമദ്യ വില്‍പ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വില്‍പ്പന തുടങ്ങിയ 14 ഓളം കേസുകളില്‍ നിഖില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊരട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ അമൃതരംഗന്‍, സബ് ഇന്‍സ്‌പെക്ടമാരായ എം.ജെ. സജിന്‍, റെജി മോന്‍, സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. വി.ആര്‍. രഞ്ചിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ്‌കുമാര്‍, ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.