
കാനത്തിന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ.
കാനത്തിന്‍റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കാനത്തിന്‍റെ മകനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ദേശീയ കൗണ്‍സിലിന്‍റെ ഭാഗമായ പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്‍റെ കുടുംബം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടന്ന പരിപാടിയില്‍ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്‍റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞു.
അസൗകര്യം ഉള്ളതുകൊണ്ടാണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
സന്ദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെയാണ് മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി ബിനോയ് വിശ്വം പ്രതികരിച്ചത്.