
ഇനി നീല കുപ്പായം വേണ്ട…! ഏട്ട് വര്‍ഷത്തിന് ശേഷം കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍; മാറ്റം ജനുവരി മുതല്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു.
ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്റിന്റെ ആലോചന. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിയന്‍ ഭേദമന്യേ കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യമായിരുന്നു ഇത്. ഏട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാക്കി യൂണിഫോമിലേയ്ക്ക് കെഎസ്‌ആര്‍ടിസി മടങ്ങുന്നത്.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കുമാണ് കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും.
മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും.
മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്‌ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്‌ആര്‍ടിസിയില്‍ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാന്‍ ആയിരുന്നു മാറ്റം.
കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും.