
കോട്ടയം: മെഡിക്കൽ കോളേജിലെ റിട്ട.ഡോക്ടറുടെ കാറിന് തീയിട്ട് മുൻ ജീവനക്കാരൻ. വീട്ടുമുറ്റത്തു കിടന്ന കാറിന് ഇന്നു രാവിലെയാണ് തീവച്ചത്. ഗാന്ധിനഗറിൽ ഡോ.ജയകുമാറിന്റെ കാറിനാണ് മുൻ ജീവനക്കാരൻ തീവച്ചത്.
കേയർ ടേക്കർ ആയി ജോലി ചെയ്തു വന്നമുൻ ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്.
ഇന്നു രാവിലെയായിരുന്നു സംഭവം. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കെയർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ എത്തി തീ വച്ചപ്പോഴാണ് കാറിനു സമീപത്തു പൊള്ളലേറ്റ നിലയിൽ മുൻ കേർ ടേക്കറായ ചെങ്ങളം സ്വദേശിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
ചെങ്ങളം സ്വദേശിയായ മുൻ കേർ ടേക്കർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
തകരാർ.







