
കഴുത്തിന് സർജറി കഴിഞ്ഞതേയുള്ളൂ,രണ്ടാഴ്ച വിശ്രമം അനിവാര്യമാണ് ; അഭിപ്രായങ്ങൾ ഫെയ്‌സ്ബുക്കിൽ കുറിക്കാനെ കഴിയൂ : ദയവായി രാജിക്കാര്യം സംബന്ധിച്ചുള്ള പ്രതികരണം ചോദിക്കരുതെന്ന് കെ.ടി ജലീൽ
സ്വന്തം ലേഖകൻ
കൊച്ചി: കഴുതത്തിൽ കെട്ടിക്കിടന്ന ഫാറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അടുത്തിയിടയാണ് കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ തന്റെ ആരോഗ്യം അത്ര നല്ല അവസ്ഥയിലല്ലെന്നും അതിനാൽ രാജിക്കാര്യം സംബന്ധിച്ചുള്ള തന്റെ പ്രതികരണം ചോദിക്കരുതെന്നും മാധ്യമങ്ങളോട് ജലീൽ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം മുഖത്ത് നീർക്കെട്ടുണ്ടെന്നും അതിനാലാണ് മാധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് വഴി താൻ രാജിവയ്ക്കുന്ന കാര്യം അറിയിച്ചതെന്നും മുൻ മന്ത്രി വ്യക്തമാക്കുന്നു. മുഖത്ത് നീർക്കെട്ടുള്ളതിനെക്കാൾ രണ്ടാഴ്ചത്തേക്ക് വിശ്രമത്തിലാണെന്നും ജലീൽ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒൻപതിന് തൃശൂർ അമലയിൽ വെച്ച് ഒരു സർജറി കഴിഞ്ഞിരുന്നു. മുഖത്ത് നീർകെട്ടുള്ളതിനാൽ രണ്ടാഴ്ച വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്. അതിനാലാണ് മാധ്യമ പ്രവർത്തകരെ കാണാതെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതെന്നും ജലീൽ അറിയിച്ചു.
അസുഖം പൂർണ്ണമായും ഭേദമായാൽ നേരിൽ കാണാം. അതുവരെ എന്റെ അഭിപ്രായ പ്രകടനങ്ങൾ എഫ്ബിയിൽ കുറിക്കാനേ കഴിയൂ. അതിനാൽ മാധ്യമപ്രവർത്തകർ ബൈറ്റിനായി വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജിക്കാര്യം അറിഞ്ഞ് പലരും വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്യാതിരുന്നത് കഴിയാത്തത് കൊണ്ടാണ്. ഒരാൾക്ക് മാത്രമായി അഭിമുഖം നൽകുന്നത് ശരിയല്ലല്ലോ. സംസാരിക്കുമ്പോൾ എല്ലാവരോടുമായി ഒരുമിച്ചേ സംസാരിക്കുകയുള്ളൂവെന്നും ജലീൽ അറിയിച്ചു.