‘അങ്ങനെ മൊഴിയില്ല’; ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയത് തട്ടിപ്പുകേസില്‍;  പോക്‌സോ കേസില്‍ സുധാകരന്‍ കൂട്ടുപ്രതിയെന്ന എം വി ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി ക്രൈം ബ്രാഞ്ച്

‘അങ്ങനെ മൊഴിയില്ല’; ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയത് തട്ടിപ്പുകേസില്‍; പോക്‌സോ കേസില്‍ സുധാകരന്‍ കൂട്ടുപ്രതിയെന്ന എം വി ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖിക

തിരുവനന്തപുരം: മോൻസണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണങ്ങള്‍ തള്ളി ക്രൈം ബ്രാഞ്ച്.

പോക്‌സോ കേസില്‍ സുധാകരനെ ചോദ്യം ചെയ്യുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞതാണ് ക്രൈം ബ്രാഞ്ച് തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധാകരനെ ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയത് തട്ടിപ്പുകേസില്‍ മാത്രമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്ന് അത്തരമൊരുമൊഴി സുധാകരനെതിരെയില്ല.

ചോദ്യം ചെയ്യലില്‍ സുധാകരനെതിരായുള്ള എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോൻസൻ മാവുങ്കല്‍ ഒന്നാം പ്രതിയും കെ സുധാകരൻ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.