video
play-sharp-fill

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ കെ റെയിലിനെ തുരങ്കം വയ്ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്:  കടന്നപ്പള്ളി രാമചന്ദ്രൻ

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ കെ റെയിലിനെ തുരങ്കം വയ്ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്: കടന്നപ്പള്ളി രാമചന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതി ആയ കെ. റെയിലിന് തുരങ്കം വെക്കാൻ ആണ് യുഡിഎഫും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ആരോപിച്ചു.

രാജേഷ് നട്ടാശേരിയുടെയും മുരളി തകടിയേലിന്റെയും നേതൃത്വത്തിൽ എൻസിപി യിൽ നിന്നും രാജിവച്ച പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നായി മാറ്റേണ്ടതാണ് കെ. റെയിൽ. ഈ പദ്ധതി നടപ്പിലായാൽ കേരളത്തിലെ മുഖച്ഛായ തന്നെ മാറും.

എന്നാൽ കേവല രാഷ്ട്രീയത്തിൻ്റെ പേരിൽ പദ്ധതിയെ തുരങ്കം വയ്ക്കാൻ ആണ് യുഡിഎഫും ബിജെപിയും അടങ്ങുന്ന പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന നിർവാഹക സമിതി അംഗം
ഔസേപ്പച്ചൻ തകടിയേലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ഭാരവാഹികളായ ഉഴമനക്കൽ വേണുഗോപാൽ, ഐ.ഷിഹാബുദീൻ, സന്തോഷ് കാല, റെനീഷ് മാത്യു, പോൾസൺ പീറ്റർ , സജി നൈനാൻ , രാജേഷ് നട്ടാശേരി, മുരളി തകടിയേൽ, ബിനു തിരുവഞ്ചൂർ , സി എം ജലീൽ , എം കെ മോഹൻദാസ് , നാസർ ജമാൽ , എന്നിവർ പ്രസംഗിച്ചു.