video
play-sharp-fill

ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണത, ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ആർക്കും വേണ്ട; സാദിഖലി തങ്ങൾക്കെതിരായ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ തുറന്നടിച്ച് കെ എം ഷാജി

ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണത, ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ആർക്കും വേണ്ട; സാദിഖലി തങ്ങൾക്കെതിരായ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ തുറന്നടിച്ച് കെ എം ഷാജി

Spread the love

നാദാപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ചൊറി വന്നാൽ മാന്താൻ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണതയാണെന്നും ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ആർക്കും വേണ്ടയെന്ന ഷാജി തുറന്നടിച്ചു.

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമി അനുയായിയെ പോലെ എന്നല്ലെ പറഞ്ഞത്, എന്നാൽ സംഘി ഓഫീസിൽ ചൊറിക്കുത്തി കുരുക്കുന്ന പിണറായി വിജയൻ പോലെ അല്ല, സംഘിയാണെന്നും ഷാജി ആക്ഷേപിച്ചു. പിണറായി വിജയൻ മനുഷ്യരോട് മര്യാദക്ക് പെരുമാറാനെങ്കിലും പഠിക്കൂവെന്നും ഷാജി കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് കുടുംബത്തിന് ആയതിനാൽ തിരിച്ച് പറയുന്നതിൽ പരിമിതികളുണ്ടാകും. എന്നാൽ പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ട് കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി ഞായറാഴ്ച പറഞ്ഞത്.