video
play-sharp-fill

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം; സുരേഷ് കുമാറിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം; സുരേഷ് കുമാറിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു

Spread the love

കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയതിനെ തുടർന്ന് പി കെ സുരേഷ് കുമാര്‍ എന്നയാളിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ചു.പൊതുസ്ഥലത്തെ അനധികൃത ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കടുത്ത നടപടിയുണ്ടാകുമെന്ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം ആരംഭിച്ചത്.

 

 

ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചതോടെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപ പരാമർശങ്ങള്‍ നടത്തുകയായിരുന്നു.

 

ദേവന്‍ രാമചന്ദ്രനെതിരെ നടന്ന സൈബര്‍ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൊച്ചി സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സൈബർ ക്രൈം അസി. കമ്മിഷണർ എം.കെ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണം തുടരുന്നതിനിടെ സുരേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിക്കുകയായിരുന്നു.

 

പോലിസ് കേസ് എടുത്തതിനു ശേഷവും ദേവന്‍ രാമചന്ദ്രനെതിരെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ വന്നിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാന്‍ പൗരന് നിയമം അനുവാദം നല്‍കുന്നില്ലെന്നും പി കെ സുരേഷ് കുമാറിനെതിരെ കര്‍ശന നിയമ നടപടി ഉടന്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

 

.