play-sharp-fill
“അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തു; എന്തെങ്കിലും ചെയ്തുപോകും;  അതിനു കാരണം സെക്രട്ടറി മാത്രമായിരിക്കും “; ജീവനൊടുക്കിയ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറുടെ ശബ്ദസന്ദേശം പുറത്ത്

“അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തു; എന്തെങ്കിലും ചെയ്തുപോകും; അതിനു കാരണം സെക്രട്ടറി മാത്രമായിരിക്കും “; ജീവനൊടുക്കിയ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കോഴിക്കോട് ആത്മഹത്യ ചെയ്ത ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്.

താൻ എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നു. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നും പ്രിയങ്ക പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് 26കാരിയായ പ്രിയങ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാർച്ചില്‍ അവധി തരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്.

മാർച്ചില്‍ അവധി ചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധി തരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.