play-sharp-fill
ഹിന്ദുത്വത്തിൻ്റെ അർത്ഥം ഭാരതീയ സംസ്കാരമെന്നാണ്: ജസ്റ്റിസ് കെ.ടി.തോമസ്

ഹിന്ദുത്വത്തിൻ്റെ അർത്ഥം ഭാരതീയ സംസ്കാരമെന്നാണ്: ജസ്റ്റിസ് കെ.ടി.തോമസ്

സ്വന്തം ലേഖകൻ

കോട്ടയം : ഹിന്ദുത്വം എന്ന പദം മഹത്തായ ഒരു സംസ്കാരത്തെ കുറിക്കുന്നുവെന്നും ആ വിശേഷണത്തെ എതിർക്കുന്നവർ ഹിന്ദു എന്ന സംജ്ഞയെ സംബന്ധിച്ച് സുപ്രീം കോടതി നടത്തിയിട്ടുള്ള വിധിന്യായങ്ങൾ പഠിക്കണമെന്നും ഭാരതീയ ചിന്താ മൂല്യങ്ങളിലൂന്നി നിന്നുകൊണ്ട് എല്ലാ ആഗോള സാമൂഹിക പ്രശ്നങ്ങളെയും വീക്ഷിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു എന്ന പ്രത്യേകത കൊണ്ട് ഹിന്ദുത്വം കാലാനുസൃതമായ ആശയമായി കരുതാം എന്നും ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു. ഹിന്ദുത്വത്തിൻ്റെ പ്രാധാന്യം കൂടുതൽ ആളുകൾ മനസ്സിലാക്കി ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


‘ഹിന്ദുത്വം – മാറുന്ന കാലത്തിന് ‘ എന്ന പേരിൽ പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ രചിച്ച പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.നന്ദകുമാർ എഴുതിയ പുസ്തകം സ്വീകരിക്കുവാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നുവെന്ന് പറഞ്ഞ ഡോ.സിറിയക് തോമസ്, ഹിന്ദുത്വത്തിൻ്റെ വിശാല കാഴ്ചപ്പാടിന് ഉദാഹരണമാണ് ജസ്റ്റിസ് കെ.ടി.തോമസ് ഈ പുസ്തക പ്രകാശനം നിർവ്വഹിക്കുന്നതിനിടയാക്കിയത് എന്ന് അഭിപ്രായപ്പെട്ടു. സർവ്വധർമ്മ സമഭാവനയാണ് ഹിന്ദുത്വത്തിൻ്റെ പുണ്യം. ഭരണഘടനയിലെ മതേതരത്വമെന്ന ആശയം ഭരണഘടന നിലവിൽ വരുന്നതിന് എത്രയോ കാലം മുമ്പ് നിലവിലുള്ള ഒന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.സി.ഐ.ഐസക് പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. ഹിന്ദുത്വം കാലാനുസൃതമായ സന്ദേശങ്ങൾ നൽകുന്നുവെന്ന് പുസ്തകത്തിലൂടെ ജെ.നന്ദകുമാർ സംശയലേശമെന്യേ പ്രഖ്യാപിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പ്രതിരൂപമായ ദേശീയ ബോധമാണ് നമുക്ക് ഹിന്ദുത്വം.

വിദേശത്ത് മക്കൾക്കാപ്പമുള്ള പരിപാടികൾ വെട്ടിച്ചുരുക്കി കൊണ്ട് പുസ്തകം സ്വീകരിക്കാനെത്തിയ ഡോ.സിറിയക് തോമസ് നൽകിയ അനുഗ്രഹം ധന്യനാക്കുന്നു എന്ന് മറുപടി പറഞ്ഞു കൊണ്ട് ശ്രീ ജെ.നന്ദകുമാർ പറഞ്ഞു. ഭാരതീയ മൂല്യങ്ങളെ സംബന്ധിച്ച് സമകാലികമായി പരത്തുന്ന വിമർശനങ്ങൾ ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമായി കാണണമെന്നും അതിൽ തനിക്ക് പക്ഷമില്ല എന്നു പറയുന്നതും അധർമ്മമെന്ന് താൻ വിശ്വസിക്കുന്നു.

ഭാരതത്തെ ഒന്നാക്കി നിലനിർത്തുന്ന ഹിന്ദുത്വം എന്ന സനാതന ധർമ്മ പരമ്പര്യത്തിൽ അഭിമാനിക്കുന്ന സമൂഹമാവണം നമ്മുടേത്. കാലം എത്ര മുന്നോട്ട് പോയാലും തളരില്ല എന്ന് ഹിന്ദുത്വം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

‘വൈ അയാം നോട്ട് എ ഹിന്ദു’ (ഞാനെന്തു കൊണ്ട് ഹിന്ദുവല്ല) എന്ന് പുസ്തകമെഴുതിയ കാലത്തു നിന്ന് ‘വൈ അയാം എ ഹിന്ദു’ (ഞാനെന്തു കൊണ്ട് ഹിന്ദുവാണ്) എന്ന പുസ്തകമെഴുതിയ കാലത്തിലേക്ക് ഹിന്ദുത്വം ഉണർന്നു കഴിഞ്ഞു. വീര സവർക്കർ മുതൽ ഉള്ളവരെ അധിക്ഷേപിച്ച് ഹിന്ദുത്വത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നവർ തളരുകയാണ്.അത് നേതാജി സുഭാഷ് ചന്ദ്ര ബോസ് വരെ ഉദ്ഘോഷിച്ച ഹിന്ദു എന്ന സംജ്ഞയുടെ വിശാലതയുടെ കരുത്താണ് കാട്ടുന്നത്.

അഡ്വ.എൻ.ഗോവിന്ദമേനോൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ
ജസ്റ്റിസ് കെ.ടി.തോമസ്, ഡോ.സിറിയക് തോമസ്, ഡോ.സി.ഐ.ഐസക്, പ്രഫ: പി.മാധവൻ പിള്ള, ലേഖകൻ ജെ.നന്ദകുമാർ എന്നിവർ സംസാരിച്ചു.