പ്രളയ ബാധിതർക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്നത് 250 വീടുകൾ
സ്വന്തം ലേഖകൻ
തിരുവല്ല: ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രളയബാധിതരുടെ പുനരധിവാസത്തിനായി ആരംഭിച്ച ഭവനപദ്ധതിയുടെ’ ജോയ് ഹോംസ്’ ഗുണഭോക്താക്കളുടെ സ്നേഹ സംഗമം ഫെബ്രുവരി 9 ന് തിരുവല്ലയിൽ വെച്ച് നടക്കും. ഡോ. അലക്സാണ്ടർ മാർ തോമ ഓഡിറ്റോറിയത്തിൽ രാവിലെ 11.30 ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ജോയ് ഹോംസ് ഗുണഭോക്താക്കളായ നൂറു കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഒരുക്കിയിരിക്കുന്നത്. സംഗമത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രളയബാധിതർക്കായി 250 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ഇതിൽ 160 ഓളം കുടുംബങ്ങൾ പുതിയ ഭവനത്തിൽ താമസം തുടങ്ങി. മറ്റു ഭവനങ്ങൾ ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.
നേരത്തെ തൃശൂർ,എറണാകുളം,മലപ്പുറം,പാലക്കാട്, തൃശൂർ എന്നീജില്ലകളിൽ നിന്നുളള അറുപത് കുടുംബങ്ങളുടെ സംഗമവും നടത്തിയിരുന്നു.ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം,പ്രകൃതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഭിന്നശേഷി സംരക്ഷണം പാലിയേറ്റീവ് പരിചരണം തുടങ്ങി വിവിധ രംഗങ്ങളിൽ ഫൗണ്ടേഷൻ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച്ചവെക്കുന്നത്.