play-sharp-fill
മാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം ; മുഖ്യപ്രതിയും സൂത്രധാരനുമായ ഇല്ല്യാസ് പിടിയിൽ

മാധ്യമപ്രവർത്തകനെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം ; മുഖ്യപ്രതിയും സൂത്രധാരനുമായ ഇല്ല്യാസ് പിടിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ മുഖ്യയും സൂത്രധാരനുമായ ബംഗ്ലാദേശ് സ്വദേശി ഇല്ല്യാസ് ശിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കൊൽക്കത്ത എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു കവർച്ചാക്കേസിൽ ദൽഹിയിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി ആലങ്കിറിനെ കണ്ണൂർ സിറ്റി സിഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇല്യാസാണ് കണ്ണൂരിലെ കവർച്ചയിലെ മുഖ്യസൂത്രധാരനെന്ന് വ്യക്തമായത്.

കൊള്ളസംഘത്തിന്റെ നേതാവും മൂന്ന് കൊലക്കേസുകളിലും നിരവധി കവർച്ചാ കേസുകളിലും പ്രതിയുമായ ഇയാൾ ഇല്ല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോർട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവർച്ചക്കാരനാണെന്ന് ഡിവൈഎസ്പി പറയുന്നു. കവർച്ചക്കിടയിൽ കൊലപാതകങ്ങളും ഇയാൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എതിർത്ത് നിൽക്കുന്നവരെ കൊല്ലാൻ മടിക്കാത്ത ആളാണ് ഇല്ല്യാസ്. ആറംഗ സംഘമാണ് കണ്ണൂരിലെത്തി കവർച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു.

മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രൻ, ഭാര്യ സജിതകുമാരി എന്നിവരാണ് മാസങ്ങൾക്ക് മുൻപ് കവർച്ചക്കിരയായത്.