play-sharp-fill
ശ്മശാനത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

ശ്മശാനത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി : ശ്മശാനത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.


രാവിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കുഴിയെടുക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ശ്മശാനത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.42നും 50നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് പൊലീസ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബത്തേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു