video
play-sharp-fill

ജോഷി – സുരേഷ്‌ഗോപി ടീം വീണ്ടുമൊന്നിക്കുന്നു; സൂപ്പർ മാസ് ലുക്കുമായി ‘പാപ്പൻ’

ജോഷി – സുരേഷ്‌ഗോപി ടീം വീണ്ടുമൊന്നിക്കുന്നു; സൂപ്പർ മാസ് ലുക്കുമായി ‘പാപ്പൻ’

Spread the love

സ്വന്തം ലേഖകൻ

ജോഷി ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ഫസ്റ്റ് മോഷൻ പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ സൽമാൻ.എബ്രഹാം മാത്യു മാത്തനെന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്.സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുന്നു.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്.ലേലം,വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി -സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ.

​ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീത പിള്ള, നൈല ഉഷ ആശ ശരത്,കനിഹ, ചന്ദുനാഥ്, വിജയരാഘവൻ,ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനും ഇഫാർ മീഡിയയും ചേർന്ന് ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിര ചേർന്ന് നിർമ്മിക്കുന്നു.ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത് ആർ.ജെ ഷാനാണ്.