video
play-sharp-fill

മുട്ടോളമെത്തുന്ന കോട്ടും മെക്സിക്കൻ തൊപ്പിയും ചുണ്ടിൽ എരിയുന്ന പൈപ്പും കൈയ്യിൽ തീ പാറുന്ന റിവോൾവറും ഇംഗ്ലീഷ് കലർന്ന ഡയലോഗുകളുമായി കാണികളെ ത്രസിപ്പിച്ചിരുന്ന ആ പഴയ വില്ലനെ ആരും മറന്നു കാണില്ല:1960 -ന് മുമ്പ് വരെ ഏകദേശം അമ്പതിലധികം ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട് ഈ വില്ലൻ

മുട്ടോളമെത്തുന്ന കോട്ടും മെക്സിക്കൻ തൊപ്പിയും ചുണ്ടിൽ എരിയുന്ന പൈപ്പും കൈയ്യിൽ തീ പാറുന്ന റിവോൾവറും ഇംഗ്ലീഷ് കലർന്ന ഡയലോഗുകളുമായി കാണികളെ ത്രസിപ്പിച്ചിരുന്ന ആ പഴയ വില്ലനെ ആരും മറന്നു കാണില്ല:1960 -ന് മുമ്പ് വരെ ഏകദേശം അമ്പതിലധികം ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട് ഈ വില്ലൻ

Spread the love

കോട്ടയം: പ്രേംനസീർ എന്ന താര ചക്രവർത്തിയുടെ
പ്രതാപ കാലത്തെ സിനിമകളെക്കുറിച്ച് ഇന്ന് ഓർത്തുനോക്കിയാൽ വളരെ രസകരമായിരിക്കും .
കൊച്ചിയോ കോഴിക്കോടോ ആസ്ഥാനമാക്കി കള്ളക്കടത്ത്, കള്ളനോട്ടടി , മയക്കുമരുന്ന് കച്ചവടം തുടങ്ങിയ അധോലോക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വലിയ ഗൂഢസംഘം .

ഒഴിഞ്ഞ കുറെ മണ്ണെണ്ണ വീപ്പകളും കുറെ പഴയ ടയറുകളെല്ലാം കുത്തി നിറച്ച വമ്പൻ രഹസ്യ താവളത്തിൽ സർവ്വ പ്രതാപത്തോടു കൂടി വാഴുന്ന അധോലോക നായകനും കിങ്കരന്മാരും .
എതിരിടാൻ വരുന്ന ശത്രുക്കളെ വകവരുത്താനുള്ള സിംഹക്കുട്ടികളേയും പുലിക്കുട്ടികളേയും മുതലക്കുഞ്ഞുങ്ങളേയുമെല്ലാം പോറ്റി വളർത്തുന്ന അധോലോകനായകന്റെ മുട്ടോളമെത്തുന്ന കോട്ടും മെക്സിക്കൻ തൊപ്പിയും
ചുണ്ടിൽ എരിയുന്ന പൈപ്പും കൈയ്യിൽ തീ പാറുന്ന റിവോൾവറും
ഇംഗ്ലീഷ് കലർന്ന ഡയലോഗുകളുമായി കാണികളെ ത്രസിപ്പിച്ചിരുന്ന
ആ പഴയ വില്ലനെ ആരും
മറന്നു കാണില്ല .

ഇന്ന് ട്രോളർമാർ ഉരുട്ടിക്കളിക്കുന്ന മിസ്റ്റർ പെരേര , വെൽഡൺ മൈ ബോയ് തുടങ്ങിയ ഇംഗ്ലീഷ് ഡയലോഗുകളിലൂടെ പ്രേക്ഷകലക്ഷങ്ങളെ അമ്മാനമാടിയ ആ നടൻ സാക്ഷാൽ ജോസ് പ്രകാശ് തന്നെ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ എട്ടുവർഷത്തോളം സൈനികനായി സേവനമനുഷ്ഠിച്ചതിന്
ശേഷം നാട്ടിൽ തിരിച്ചെത്തി
അല്ലറ ചില്ലറ ബിസിനസും കലാപ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ബേബി ജോസഫിനെ ജോസ് പ്രകാശ് എന്ന പേരിടുന്നതും തൻ്റെ “ശരിയോ തെറ്റോ ” എന്ന ചിത്രത്തിലൂടെ ഗായകനാക്കി ചലച്ചിത്ര രംഗത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതും തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു.

1948 ജനുവരി 30ന്
മഹാന്മാഗാന്ധി കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് താമസിച്ചിരുന്ന ദൽഹിയിലെ ബിർള ഹൗസിലെ കാവൽഭടന്മാരിൽ ഒരാളായിരുന്നു
ജോസ് പ്രകാശ്.

” ശരിയോ തെറ്റോ “എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായ ജോസ് പ്രകാശ്
1960 -ന് മുമ്പ് വരെ ഏകദേശം അമ്പതിലധികം ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.
അതുകൊണ്ടായിരിക്കാം പി.ഭാസ്ക്കരൻ
കെ. സുരേന്ദ്രന്റെ “കാട്ടുകുരങ്ങ് ” എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ
അതിൽ ഒരു സംഗീതവിദ്വാന്റെ പ്രൗഢ ഗംഭീരമായ റോൾ ജോസ് പ്രകാശിന് നൽകിയത്.

“നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാദസുന്ദരിമാരെ സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ ശബ്ദമരാളങ്ങളേ …..”

എന്ന പ്രശസ്ത ഗാനം
ജോസ് പ്രകാശാണ് “കാട്ടുകുരങ്ങി “ൽ
പാടി അഭിനയിക്കുന്നത്.

നൂറിലധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന ജോസ് പ്രകാശിന്റെ സാത്വികഭാവമുള്ള ഈ കഥാപാത്രവും യേശുദാസിന്റെ സെമി ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവും കൊണ്ട് ഗാനാസ്വാദകരുടെ മനസ്സിൽ ഈ ഗാനം ഇന്നും അനുഭൂതിയുടെ ആലവട്ടങ്ങൾ
വീശിക്കൊണ്ടിരിക്കുകയാണ്.
പി സുശീല എന്ന ഭാവഗായികയുടെ നാലു വ്യത്യസ്ത സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു
വലിയ ആകർഷണം.

“വിദ്യാർത്ഥിനി ഞാൻ ഒരു വിദ്യാർത്ഥിനി ഞാൻ ….. ”

“മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ മാനസവ്യാമോഹമുണരുന്നു.

“കാർത്തിക രാത്രിയിലെ മഞ്ഞുതുള്ളിയോ
കദനത്തിൻ കണ്ണുനീർത്തുള്ളിയോ …..”

“അറിയുന്നില്ല ഭവാൻ അറിയുന്നില്ല …..”

എന്നിവയായിരുന്നു കാട്ടുകുരങ്ങിലെ മറ്റു ഭാവോജ്ജ്വലഗാനങ്ങൾ. പി.ഭാസ്ക്കരന്റെ ഗാനങ്ങൾക്ക് സംഗീതം കൊടുത്തത്
ദേവരാജൻ മാസ്റ്റർ .

1969 ഫെബ്രുവരി 6 – നാണ് ജനറൽ പിക്ച്ചേഴ്സിനു വേണ്ടി രവി നിർമ്മിച്ച ഈചിത്രം പ്രദർശനത്തിനെത്തിയത്.

സുദീർഘമായ 56 വർഷങ്ങൾക്കു ശേഷവും നാദബ്രഹ്മത്തിന്റെ സാഗരം നീന്തിയെത്തുന്ന
നാദസുന്ദരിമാരാകുന്ന സപ്തസ്വരങ്ങൾ സംഗീത സരസ്സിലെ മരാളങ്ങളായി തന്നെ ആസ്വാദക
മനസ്സിൽ നീന്തി തുടിച്ചുകൊണ്ടേയിരിക്കുന്നു .