Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തില്‍ പ്രതികരിച്ച്‌ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.

video
play-sharp-fill

സിപിഎം അണികള്‍ ക്രോസ് വോട്ട് ചെയ്‌തതും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചതുമാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

യുഡിഎഫിന് എല്ലാ വിജയ ആശംസകളും നേർന്ന പാർട്ടി ചെയർമാൻ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥികള്‍ മികച്ച പോരാട്ടം നടത്തിയെന്നും അവകാശപ്പെട്ടു. സംസ്ഥാനത്ത് ഉണ്ടായ യുഡിഎഫ് തരംഗത്തിലാണ് എല്ലാവരും പരാജയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാജയം ജനാധിപത്യത്തിൻ്റെ ഭാഗമാണ്. എന്താണ് പോരായ്‌മയെന്ന് പരിശോധിച്ച്‌ പരിഹരിച്ച്‌ സർക്കാർ മുന്നോട്ട് പോകും.

സംഘടനാപരമായി പാർട്ടിയില്‍ ചോർച്ച ഉണ്ടായിട്ടില്ലെന്നും മറിച്ച്‌ പലയിടത്തും സിപിഎം അണികള്‍ ക്രോസ് വോട്ട് ചെയ്തെന്നും ജോസ് കെ മാണി പറഞ്ഞു.