കേരള കോൺഗ്രസ് എം ഇടതു മുന്നണിയിലേയ്ക്ക്: നിർണ്ണായക പ്രഖ്യാപനവുമായി ജോസ് കെ.മാണി; പ്രഖ്യാപനത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

കേരള കോൺഗ്രസ് എം ഇടതു മുന്നണിയിലേയ്ക്ക്: നിർണ്ണായക പ്രഖ്യാപനവുമായി ജോസ് കെ.മാണി; പ്രഖ്യാപനത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

Spread the love

തേർഡ് ഐ പൊളിറ്റിക്‌സ്

കോട്ടയം: കേരള കോൺഗ്രസ് എം ഇടതു മുന്നണിയുമായി ചേർന്നു സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജോസ് കെ.മാണി എംപി പ്രഖ്യാപിച്ചു. കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ എം.പി സ്ഥാനം രാജി വയ്ക്കാനും ജോസ് കെ.മാണി എംപി തീരുമാനിച്ചു. വ്യക്തപരമായും രാഷ്ട്രീയമായുമുള്ള ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ രാഷ്ട്രീയ പ്രഖ്യാപനം നടത്തുകയും, എം.പി സ്ഥാനം രാജി വയ്ക്കുകയുമാണ് എന്നും പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷം ജോസ് കെ.മാണി പാർട്ടി ഓഫിസിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കാനും, ചെറുത്തു നിൽക്കാനും ഇടതു പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രളയം വന്നിട്ടും കൊവിഡ് വന്നിട്ടും കേരളത്തിലെ ഇടതു പക്ഷത്തിന് സാധിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് കർഷകരാണ്. ഈ വിഷയങ്ങളിൽ അടക്കം ഇടതു പക്ഷവും മുഖ്യമന്ത്രിയും അനുഭാവ പൂർണമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന്റെ മാനിഫെസ്റ്റോ തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത നീചമായ വ്യക്തിഹത്യയാണ് എനിക്കെതിരെ പി.ജെ ജോസഫ് നടത്തിയത്. മാണി സാറിന് അസുഖമാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ പി.ജെ ജോസഫ് രാജ്യസഭ ചോദിച്ചു, ലോക്‌സഭ ചോദിച്ചു. പാലായിൽ പുറത്തു നിന്നും ഞാൻ ചോദിക്കുന്ന ആൾ തന്നെ സ്ഥാനാർത്ഥി ആകണമെന്നു ആവശ്യപ്പെട്ടു. ഈ ഇരിക്കുന്ന ഹോൾ അത് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിൽ മാണി സാറിന്റെ ഭവനം പോലും മ്യൂസിയം ആക്കണമെന്നു അദ്ദേഹം പറഞ്ഞതായും ജോസ് കെ.മാണി പ്രഖ്യാപിച്ചു.

പൊളിറ്റിക്കൽ വെച്വറിസം ആയിട്ടു പോലും ഞാൻ ഒരിക്കലും അത രീതിയിൽ പ്രഖ്യാപിച്ചിട്ടില്ല. ജോസഫിനെ തിരുത്താൻ പോലും തയ്യാറാകാതെ മൗനമായ പിൻതുണയാണ് യുഡിഎഫ് നൽകിയത്. യു.ഡിഎയ്ക്കു നാമമാത്രമായ എം.പിമാർ മാത്രമാണ് ഉള്ളത്. ഇതിൽ കേരള കോൺഗ്രസിനു നാമമാത്രമായ അംഗങ്ങൾ മാത്രമാണ് ഉള്ളത്. ഈ അവസ്ഥയിൽ തന്നെ കേരള കോൺഗ്രസിനെ പുറത്താക്കിയത് ഒരു പഞ്ചായത്തിന്റെ പേരിലാണ്. ഒരു ലോക്കൽ ബോഡിയുടെ പദവിയ്ക്കു വേണ്ടി പുറത്താക്കുന്നത് ചരിത്രത്തിൽ പോലും ഇല്ലാത്തതാണ്.

കെ.എം മാണിയെ അപമാനിക്കുകയും ഒപ്പം നിന്ന
കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്നും കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടിയ്ക്കു നേരിടേണ്ടി വന്നത്. പാലായിലെ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ ചതി
എം.എൽ.എമാർ നിയമസഭയിൽ നേരിടേണ്ടി വന്ന അപമാനവും അവഗണനയും ഒരിക്കലും മറക്കാൻ സാധിക്കില്ല.

കോൺഗ്രസിലെ ചില നേതാക്കന്മാരുടെ മുഖ്യ ശത്രു കേരള കോൺഗ്രസാണ് എന്നാണ് അന്ന് കെ.എം മാണി പറഞ്ഞത്. തിരഞ്ഞെടുപ്പു വരുമ്പോൾ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തുകയും, സ്‌പെഷ്യൽ ബറ്റാലിയൻ ഉണ്ട്. സ്‌പെഷ്യൽ ഫണ്ടും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. മാണി സാറിനോടു വലിയ സ്‌നേഹ പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. ഞങ്ങളെ പുറത്താക്കിയപ്പോൾ ആ സ്‌നേഹം ഉണ്ടായിരുന്നോ.

മൂന്നു മാസം കഴിഞ്ഞു കേരള കോൺഗ്രസ് പാർട്ടിയെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയിട്ട്. എവിടെയെങ്കിലും എന്തെങ്കിലും ചർച്ച നടത്തിയോ, അവിശ്വാസ പ്രമേയം കൊണ്ടു വന്നപ്പോൾ എല്ലാ നേതാക്കളെയും ബന്ധപ്പെടും. ചർച്ചയ്ക്ക് എടുക്കും മുൻപ് എം.എൽ.എമാരെയെങ്കിലും ബന്ധപ്പെടണം. അതും ഉണ്ടായില്ല. രാജ്യ സഭാ തിരഞ്ഞെടുപ്പിൽ പോലും ഒരു യുഡിഎഫ് നേതാവും കേരള കോൺഗ്രസ് എം.എൽ.എമാരെ ബന്ധപ്പെട്ടില്ല.

കേരള കോൺഗ്രസിനെ തകർക്കുക, ഇല്ലാതാക്കുക എന്ന അജണ്ടയുടെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ആ അജണ്ടയുടെ മുന്നിൽ ഈ പാർട്ടിയുടെ ആത്മാഭിമാനം അടിയറ വയ്ക്കാൻ കഴിയുകയില്ല.