
കോട്ടയം: എല്‍.ഡി.എഫ് ഇക്കുറി വലിയ മുന്നേറ്റം നടത്തുമെന്നും പാലാ നഗരസഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി.
പാലാ അല്‍ഫോന്‍സാ കോളജിലെ ബൂത്തില്‍ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ജോസ് കെ. മാണിയും കുടുംബവും. പാലായില്‍ മാത്രമല്ല ജില്ലാ പഞ്ചായത്തുകളിലും എല്ലായിടത്തും മികച്ച വിജയം നേടും.
കഴിഞ്ഞ ഒന്നര മാസമായുള്ള എല്‍.ഡി.എഫിൻ്റെ സിസ്റ്റമാറ്റിക്കായുള്ള പ്രവർത്തനം ഫലം കാണും. മറ്റു മുന്നണികള്‍ക്ക് എല്‍.ഡി.എഫിൻ്റെ യോജിപ്പോ ഒരുമയോ ഒന്നും കണ്ടിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍.ഡി.എഫിൻ്റെ വികസനം ജനങ്ങിലേക്ക് എത്തിക്കാൻ സാധിച്ചു. ഇക്കുറി എല്ലാ വർക്കും സ്വീകാര്യമായ സ്ഥാനാർഥികളെ നിർത്താൻ സാധിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.







