ഉള്ളിക്കലിൽ ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കുട്ടരാജി: നൂറോളം പ്രവർത്തകർ രാജി വച്ചു

സ്വന്തം ലേഖകൻ

ഉളിക്കൽ : ഉള്ളിക്കലിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്നും കൂട്ടരാജി. ജോസ് വിഭാഗം ജില്ല ജനറൽ സെകട്ടറി ടോമി വെട്ടിക്കാട്ടിൽ , മുൻ ജില്ലാ വൈസ് പ്രസിണ്ടൻ്റ് മാത്യം വെട്ടിക്കാന മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ സിസിലി ആൻറണി ഉളിക്കൽ സർവ്വീസ് ബാങ്ക് ഡയറക്ട്ടർ സിനി ഡോജു മുൻ ന്യു ച്ചാട് ബാങ്ക് പ്രസിണ്ടൻ്റ് വർഗ്ഗീസ് കാട്ടു പാലം ശശിന്ദ്രൻ പനോളി അപ്പച്ചൻ വരമ്പുങ്കൽ ജോൺ കുന്നത്ത് ഷാജു കൊടുർ ബെന്നി കണ്ണിറ്റ് കണ്ടം ജോണി കരിമ്പന എന്നിവരുടെ നേതൃത്വത്തിൽ ഉളിക്കൽ മണ്ഡലത്തിലെ 100.

ഓളം പ്രവർത്തകർ ജോസ് കെ മാണിയുടെ സി.പിഎം ബന്ധത്തിൽ പ്രതിക്ഷേധിച്ച് പി.ജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നേതാക്കളെയും പ്രവർത്തകരെയും കേരളാ കോൺഗ്രസ്സ് (എം ) സംസ്ഥാന ഹൈപവർ കമിറ്റിയംഗം അഡ്വ കെ എ ഫിലിപ്പ് സ്വീകരിച്ചു.

സ്വീകരണ യോഗത്തിൽ ബേബി ഒഴക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു ടെൻസൺ ജോർജ് കണ്ടത്തിൻ കര ബേബി വലിയകുളം ജോയി മണ്ഡപത്തിൽ ഡെന്നീസ് മാണി കെ പി ബിനോജ് ഡോജുവരി ക്കമാക്കൽ മോനിച്ചൻ കുന്നേൽ ഭാസൻ പുവ്വശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.