രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോയുടെ വാടക തട്ടിപ്പ്: 2020 ൽ മാത്രം  നഗരസഭയ്ക്ക് നഷ്ടം 80 ലക്ഷം രൂപ; 1996 മുതൽ നഷ്ടമായത് കോടികളെന്നു വിജിലൻസ് കണ്ടെത്തൽ; കോട്ടയം നഗരസഭയിൽ റെയിഡ് നടത്തി വിജിലൻസ് രേഖകൾ പിടിച്ചെടുത്തു; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോയുടെ വാടക തട്ടിപ്പ്: 2020 ൽ മാത്രം നഗരസഭയ്ക്ക് നഷ്ടം 80 ലക്ഷം രൂപ; 1996 മുതൽ നഷ്ടമായത് കോടികളെന്നു വിജിലൻസ് കണ്ടെത്തൽ; കോട്ടയം നഗരസഭയിൽ റെയിഡ് നടത്തി വിജിലൻസ് രേഖകൾ പിടിച്ചെടുത്തു; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജോസ്‌കോ ജുവലറിയും നഗരസഭ ഭരണാധികാരികളും ഒത്തു ചേർന്നു പൊതുജനങ്ങളുടെ പണം കട്ടുമുടിക്കുന്നതിന് അന്ത്യം. വാടക തട്ടിപ്പ് സംബന്ധിച്ച് നഗരസഭ ഓഫിസിൽ റെയിഡ് നടത്തിയ വിജിലൻസ് സംഘം  രാജീവ് ഗാന്ധി കോംപ്ല്ക്‌സിലെ വാടകയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു.

2020 ൽ മാത്രം, ഇതുവരെ 80 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്കുക്കുണ്ടായത് എന്നും വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കോട്ടയം നഗരത്തിലെ സാധാരണക്കാരുടെ പണം മുഴുവൻ ജോസ്‌കോയും നഗരസഭയിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ചേർന്നു കൊള്ളയടിക്കുകയാണ് എന്നു പകൽ പോലെ വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച പകൽ മണിക്കൂറുകൾ നീണ്ടു നിന്ന പരിശോധനയിലാണ്  രാജീവ് ഗാന്ധി കോംപ്ലക്‌സ് വാടകയ്ക്കു നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത്. രാജീവ് ഗാന്ധി കോംപ്ലക്‌സിലെ 12 മുറികളും രണ്ടു ഹാളും,  പി.എ ജോസിന്റെ പേരിലാണെന്നു വിജിലൻസിന്റെ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഇവിടെയുള്ള ഒരു മുറി ടി.എ ചന്ദ്രൻ എന്നയാളിന്റെ പേരിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി കോംപ്ലക്സിലെ അഴിമതി സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നിരന്തരമായി വാർത്തകൾ പ്രസിദ്ധികരിച്ചിരുന്നു.

ചന്ദ്രന്റെ പേരിലുള്ള ഒരു മുറിയിൽ വാടക സ്‌ക്വയർ ഫീറ്റിനു 92 രൂപയും, ജോസിന്റെ പേരിലുള്ള മുറികൾക്ക് വാടക 20 രൂപ മുതൽ 22 രൂപ വരെയാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജോസിനും ചന്ദ്രുനും ഒരേ കെട്ടിടത്തിൽ സ്‌ക്വയർ ഫീറ്റിന് രണ്ടു നിരക്കാണ് ഈടാക്കുന്നത്. കാലങ്ങളായി മാറി വന്ന നഗരസഭ ഭരണസമിതിയും, കാലാകാലങ്ങളിലെ റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥരും, ധനകാര്യ കമ്മിറ്റിയുമാണ് വിഷയത്തിൽ ഉത്തരവാദികളെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാർ, കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി വി.ജി രവീന്ദ്രനാഥ്, എസ്.ഐ പ്രസന്നകുമാർ പി.എസ്, എ.എസ്.ഐ തുളസീധരക്കുറുപ്പ്, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി, എ.എസ്.ഐ സജീവൻ, സിവിൽ പൊലീസ് ഓഫിസർ അനീഷ്, ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിലെ ഓഡിറ്റർ സജി കെ.ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.