
വിവാഹത്തിന് മുൻപെ തന്നെ ഹൈന്ദവ ആചാരങ്ങള്‍ ഇഷ്ടമായിരുന്നു; കല്യാണത്തിന് ശേഷം ഞാൻ ഹിന്ദുവായി; മക്കള്‍ക്ക് ഭാവിയില്‍ ഒരു കണ്‍ഫ്യൂഷൻ ആകാതെയിരിക്കാൻ ആയിരുന്നു അന്ന് ആ തീരുമാനം എടുത്തത്; മതംമാറിയതിനെ കുറിച്ച് വാചാലയായി ജോമോള്‍
സ്വന്തം ലേഖകൻ
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്ന നടിയാണ് ജോമോൾ. കുഞ്ചാക്കോ ബോബൻ ജോമോൾ കൂട്ടുകെട്ട് പ്രേക്ഷകർക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ചാണ് ജോമോള്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുട്ടിമണിയും ജാനകിക്കുട്ടിയും വര്‍ഷയുമൊക്കെയായി മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളായി മാറുകയായിരുന്നു.
എന്നാല്‍ വളരെ കുറച്ചുകാലം മാത്രമാണ് ജോമോള്‍ സിനിമയില്‍ സജീവമായി തുടര്‍ന്നത്. 2002ല്‍ ചന്ദ്രശേഖര്‍ പിള്ളയെ വിവാഹം ചെയ്തതൊടെ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. വീട്ടുകാരുടെ എതിര്‍പ്പുകളെയും മതത്തിന്റെ അതിര്‍വരമ്ബുകളെയും മറികടന്നുള്ള സംഭവബഹുലമായ ഒളിച്ചോട്ട കല്യാണമായിരുന്നു ഇവരുടേത്. ഇന്ന് രണ്ട് പെണ്‍മക്കളുമായി സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കുകയാണ് ഗൗരിയും ചന്ദ്രശേഖറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യ, ആര്‍ജ എന്നിങ്ങനെയാണ് മക്കളുടെ പേര്. രണ്ടുപേരും അമ്മയോളം വളര്‍ന്നു കഴിഞ്ഞു. മൂത്തയാള്‍ ഡിഗ്രിക്കും ഇളയയാള്‍ പത്തിലുമാണ് പഠിക്കുന്നത്. വിവാഹശേഷം മതം മാറിയ ജോമോള്‍ ഗൗരി ചന്ദ്രശേഖര്‍ പിള്ള എന്ന പേര് സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ മതം മാറാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോള്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താരം.
വീടിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടു സംസ്കാരങ്ങളുടെ സംഗമഭൂമിയാണല്ലോ എന്നായിരുന്നു ജോമോളിന്റെ മറുപടി. വിവാഹത്തിന് മുൻപേ തന്നെ ഹൈന്ദവ ആചാരങ്ങള്‍ ഇഷ്ടമായിരുന്നു. വിവാഹത്തിനുശേഷം ഞാൻ ഹിന്ദുവായി. മക്കള്‍ക്ക് ഭാവിയില്‍ കണ്‍ഫ്യൂഷൻ ആകാതെയിരിക്കാൻ ആയിരുന്നു ആ തീരുമാനമെന്ന് ജോമോള്‍ പറയുന്നു. എന്നാല്‍ വലുതാകുമ്ബോള്‍ എന്ത് വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും ജോമോള്‍ വ്യക്തമാക്കി.
ചന്ദ്രശേഖര്‍ എന്ന ചന്തുവുമായി ജോമോളിന്റെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വര്‍ഷത്തിലേറെയായി. എന്റെ സിനിമകളൊന്നും ചന്തു കണ്ടിരുന്നില്ല. ‘അന്ന് നിന്നെ കണ്ടിരുന്നുവെങ്കില്‍ ഞാന്‍ കെട്ടില്ലായിരുന്നു’ എന്നൊക്കെ ചന്തു ഇടയ്ക്ക് പറയാറുണ്ട്. കാണാതെ ഇഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. പബ്ലിക് ചാറ്റ് പ്രൈവറ്റായി മാറ്റുകയായിരുന്നു. പിന്നീട് പ്രണയത്തിലുമായി. ഡിസംബര്‍ 31നായിരുന്നു ആ നിര്‍ണ്ണായക ദിവസമെന്നും ജോമോള്‍ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടു മക്കളുടെ അമ്മയായെങ്കിലും പണ്ട് നിറത്തില്‍ അഭിനയിച്ച ആ കോളേജ് കുമാരിയായില്‍ നിന്നും ജോമോളിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ ലുക്കില്‍ തുടരുകയാണ് ജോമോള്‍. കഴിഞ്ഞ ദിവസം ഗൃഹാലക്ഷ്മിയില്‍ നിന്നുള്ള മക്കള്‍ക്കൊപ്പമുള്ള ചിത്രം വൈറലായപ്പോള്‍ സന്തൂര്‍ മമ്മി എന്നായിരുന്നു ആരാധകര്‍ താരത്തെ വിശേഷിപ്പിച്ചത്. തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യവും ജോമോള്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി.
‘എല്ലാ ദിവസവും യോഗ ചെയ്യും. മടിപിടിച്ചിരിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കും. ഭാവിയില്‍ മടിവരുമോ എന്ന് അറിയില്ല. പണ്ടൊക്കെ അത്യാവശ്യം മടി ഉണ്ടായിരുന്നു, അതിന് എക്സ്ക്യൂസുകളും. ഇപ്പോള്‍ സ്വന്തം ആരോഗ്യത്തെപ്പറ്റിയൊക്കെ കൂടുതല്‍ ബോധമുള്ള പ്രായമായല്ലോ. കുറച്ചുകൂടി സ്വയം സ്നേഹിക്കാൻ തുടങ്ങി’, ജോമോള്‍ പറഞ്ഞു.
ഇന്ന് സിനിമകളില്‍ നിന്നും വീട്ടുനില്‍ക്കുകയാണെങ്കിലും നല്ലൊരു അവസരം ലഭിച്ചാല്‍ ഉറപ്പായും അഭിനയത്തിലേക്ക് മടങ്ങിവരുമെന്നും ജോമോള്‍ വ്യക്തമാക്കി. അതേസമയം ഇടയ്ക്ക് ടെലിവിഷൻ പരമ്ബരകളിലൂടെ ജോമോള്‍ തിരിച്ചുവരവ് നടത്തിയിരുന്നു. 2017 കെയര്‍ഫുള്‍ എന്നൊരു സിനിമയിലും അഭിനയിച്ചു. എന്നാല്‍ താരം തുടര്‍ന്ന് അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായി ജോമോള്‍ എത്താറുണ്ട്. വീണ്ടും ജോമോളെ വെള്ളിത്തിരയില്‍ കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍.