ജോസ് കെ.മാണി കേന്ദ്ര മന്ത്രി; ഒപ്പമുള്ളവർക്കെല്ലാം ഉന്നത സ്ഥാനം; കേരളം പിടിക്കാൻ വൻ പദ്ധതിയുമായി ബിജെപി; ലക്ഷ്യം ക്രൈസ്തവ വോട്ടും, സംസ്ഥാന ഭരണവും
പൊളിറ്റിക്കൽ ഡെസ്‌ക്
കോട്ടയം: ജോസ്.കെ മാണിയെ കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിച്ച് കേരളം പിടിക്കാൻ ബിജെപിയുടെ തന്ത്രം. കോട്ടയം ജില്ലാ പഞ്ചായത്തിനെച്ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത അസ്വാരസ്യം മുതലെടുക്കാനൊരുങ്ങി ബിജെപി. ജോസ് കെ.മാണിയെയും – പി.ജെ ജോസഫിനെയും ബിജെപി മുന്നണിയിലേയ്ക്കു ക്ഷണിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്ത് എത്തിയതോടെയാണ് വീണ്ടും കേരള കോൺഗ്രസുകളുടെ ബിജെപി മുന്നണി പ്രവേശനം ചർച്ചയായിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഒരു മാസത്തിലേറെയായി കോട്ടയം ജില്ലയിൽ യുഡിഎഫിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ ജോസ് കെ.മാണിയെയും ജോസഫിനെയും എ്ൽഡിഎഫിലേയ്ക്കു ക്ഷണിച്ച പല നേതാക്കളും രംഗത്ത് എത്തിയിട്ടുമുണ്ട്. ഇതിനിടെയാണ് അനിശ്ചിതത്വങ്ങളും ചർച്ചകളും തകർക്കങ്ങളും മുറുകുന്നതിനിടെയാണ് ഇപ്പോൾ കേരള കോൺഗ്രസുകൾക്കു പുതിയ ഓഫർ വച്ച് ബിജെപി രംഗത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് കെ.മാണി എംപിയ്ക്കു കേന്ദ്ര സർക്കാരിൽ മന്ത്രിസ്ഥാനമാണ് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരള കോൺഗ്രസ് എൻഡിഎയുടെ ഭാഗമായി എത്തിയാൽ രണ്ടു എം.പിമാരെ അധികമായി കേരളത്തിൽ നിന്നും ലഭിക്കും. ഈ സാഹചര്യത്തിലാണ് എന്തു വിലകൊടുത്തും കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൻഡിഎയുടെ ഭാഗമാക്കാൻ ഇപ്പോൾ ശ്രമം നടക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസുകളിൽ ഒരു വിഭാഗം എൻഡിഎയുടെ ഭാഗമായാൽ ഇത് ബിജെപിയ്ക്കു കേരളത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൃത്യമായ സീറ്റ് നേടാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.