ചരിത്രം തിരുത്തി, ബെഡനും കമലയും..! പ്രായത്തിൽ ചരിത്രമായി ബൈഡന്റെ വിജയം; ഇന്ത്യൻ വംശയായ വനിതാ വൈസ് പ്രസിഡന്റായി കമല

ചരിത്രം തിരുത്തി, ബെഡനും കമലയും..! പ്രായത്തിൽ ചരിത്രമായി ബൈഡന്റെ വിജയം; ഇന്ത്യൻ വംശയായ വനിതാ വൈസ് പ്രസിഡന്റായി കമല

തേർഡ് ഐ ഇന്റർനാഷണൽ

ന്യൂയോർക്ക്: ചരിത്രം തിരുത്തിക്കുറിച്ച് അവകാശവാദങ്ങളുടെ അകമ്പടിയില്ലാതെ വലിയ വിജയം നേടി അമേരിക്കയുടെ കരുത്തുറ്റ പ്രസിഡന്റ് പദത്തിലേയ്ക്കു ജോ ബൈഡൻ എത്തുന്നു. അമേരിക്കയിൽ പുതുചരിത്രം കുറിച്ച് തന്നെയാണ് ജോ ബൈഡനും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. അമേരിക്കൻ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയേക്കാളും കൂടുതൽ വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും ചരിത്രം കുറിച്ചിരിക്കുന്നത്.

നിലവിൽ 7.4 കോടിയിലേറെ വോട്ടുകൾ നേടിയാണ് ബൈഡൻ 46-ാമത് യുഎസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഈ സാഹര്യത്തിൽ ലീഡ് ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. 2008 ൽ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോർഡാണ് ട്രംപിനെതിരേയുള്ള കടുത്ത പോരാട്ടത്തിൽ ബൈഡൻ മറികടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒബാമയെക്കാൾ അഞ്ച് കോടിയോളം കൂടുതൽ വോട്ടുകളാണ് ബൈഡൻ നേടിയത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെക്കാൾ നാല് കോടിയോളം വോട്ടുകളാണ് ബൈഡൻ നേടിയത്. നിർണായകമായ പെൻസിൽവേനിയ കൂടി നേടിയതോടെ 273 ഇലക്‌റൽ കോളേജ് വോട്ടുകൾ ഉറപ്പിച്ചാണ് ബൈഡൻ വിജയം ഉറപ്പിച്ചത്. വൈറസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്.