
മണപ്പുറം ഫൈനാൻസ്, ഗോഡ്സ്പീഡ് ഇമ്മിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ്, ഡോ. ഷൈനിസ് കരിയർ കൗൺസിലിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു; താത്പര്യമുള്ളവർ മാർച്ച് 15ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖത്തിന് നേരിട്ടെത്തുക
കോട്ടയം: മണപ്പുറം ഫൈനാൻസ്, ഗോഡ്സ്പീഡ് ഇമ്മിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ്, ഡോ. ഷൈനിസ് കരിയർ കൗൺസിലിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രീ, പിജി യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം: കോട്ടയം എംപ്ലോയബിലിറ്റി സെന്റർ, രണ്ടാം നില, കളക്ടറേറ്റ്,
കൂടുതൽ വിവരങ്ങൾക്ക്:- ഫോൺ: 0481-2563451
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0