Spread the love

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) കീഴില്‍ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റില്‍ (CIRM) കരാറടിസ്ഥാനത്തില്‍ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

നിലവില്‍ 3 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത: MCA അഥവാ ബി.ടെക് (ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ് / ഇലക്‌ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്). അല്ലെങ്കില്‍, ഏതെങ്കിലും ബി.ടെക്കിന് കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ (PGDCA/തത്തുല്യം), അഥവാ ഡാറ്റാ പ്രോസസ്സിംഗ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റില്‍ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. എം.എസ്.സി (ഇലക്‌ട്രോണിക്സ്/ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ആണെങ്കില്‍ ഈ മേഖലയില്‍ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിമാസ ഏകീകൃത വേതനം 46,230 രൂപ. 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 18-നും 36-നും ഇടയിലായിരിക്കണം. പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങള്‍ക്കും നിലവിലുള്ള നിയമമനുസരിച്ച്‌ വയസ്സിളവുകള്‍ ലഭിക്കും.

താല്പര്യമുള്ളവർ CUSAT വെബ്സൈറ്റായ recruit.cusat.ac.in വഴി ഫെബ്രുവരി 20-നോ അതിനുമുമ്പോ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗം/ഒ.ബി.സി വിഭാഗക്കാർക്ക് 900/- ഉം, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 185/- ഉം ആണ്.

ഓണ്‍ലൈൻ അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകള്‍ സഹിതം, ഫെബ്രുവരി 27-നകം “Registrar, Administrative Office, Cochin University of Science and Technology, Kochi-22” എന്ന വിലാസത്തില്‍ അയക്കണം. “Application for the post of Programmer in CIRM on contract basis” എന്ന് കവറിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://recruit.cusat.ac.in/files/NOTIFICATION_409.pdf

സംസ്ഥാന സർക്കാരിന് കീഴില്‍ ഒഴിവുകള്‍

മെഡിക്കല്‍ ഓഫീസര്‍-ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ഗവതാലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ഡി.ഡി.ടി/ ബി.എസ് സി ഡി, ടി യും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ ഉള്‍പ്പെടെയുള്ള അപേക്ഷ സഹിതം ജനുവരി 28 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍- 04936 293811.

അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04936 203013.