video
play-sharp-fill

കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ  തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു; തസ്തികകളും യോഗ്യതകളും താഴെ കാണാം

കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു; തസ്തികകളും യോഗ്യതകളും താഴെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എപ്പിഡെമിയോളജിസ്റ്റ് :

മെഡിക്കല്‍ ബിരുദാനന്തരബിരുദവും പ്രവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ /പബ്ലിക് ഹെല്‍ത്ത്/ എപ്പിഡെമിയോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ മെഡിക്കല്‍ ബിരുദവും പബ്ലിക് ഹെല്‍ത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അല്ലെങ്കില്‍ ലൈഫ് സയന്‍സില്‍ എം.എസ്.സിയും പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ഡിഗ്രി അല്ലെങ്കില്‍ എപ്പിഡെമിയോളജിയില്‍ എം.എസ്.സിയും പബ്ലിക് ഹെല്‍ത്തില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.(പ്രായം 40 കവിയരുത്)
മെഡിക്കല്‍ ഓഫീസര്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്‌ട്രേഷന്‍.(പ്രായം 67 കവിയരുത്)
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഡി.സി.എ/പി.ജി.ഡി.സി.എ യും.(പ്രായം 40 കവിയരുത്)
ജെ.എച്ച്.ഐ:

പ്ലസ് ടു/വി.എച്ച്.എസ്.ഇ(ബയോളജി)യും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സും . പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. .(പ്രായം 40 കവിയരുത്).

താത്പ്പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11 ന് കോട്ടയം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. പ്രായം, മേല്‍വിലാസം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം.കോവിഡ് ബ്രിഗേഡില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.