video
play-sharp-fill

സ്വകാര്യ കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 35 പവൻ തട്ടിയെടുത്തു ; യുവാവ് അറസ്റ്റിൽ

സ്വകാര്യ കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 35 പവൻ തട്ടിയെടുത്തു ; യുവാവ് അറസ്റ്റിൽ

Spread the love

തലശ്ശേരി : ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.

പുത്തൂർ ചെണ്ടയാട് കുന്നുമ്മല്‍ സ്വദേശി മൊട്ടപ്പറമ്ബത്ത് വീട്ടില്‍ ടി.കെ. മഷ്ഹൂദിനെയാണ് (30) അറസ്റ്റ് ചെയ്തത്

നിട്ടൂർ കുന്നോത്ത് ഗുംട്ടിയിലെ പൂക്കോടൻ വീട്ടില്‍ ഷഹസാദി സലീം ഷെയ്ഖിന്റെ പരാതിയിൽ കോഴിക്കോടു നിന്നാണ് പ്രതിയെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയില്‍ നിന്ന് നിക്ഷേപമായി 35 പവൻ സ്വർണമാണ് തട്ടിയെടുത്തത്. ആകെ ആറ് പ്രതികളുള്ള കേസില്‍ ആറാമനാണ് അറസ്റ്റിലായ മഷ്ഹൂദ്.

2021 ജൂണ്‍ 24നാണ് ധർമടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷമായി ബംഗളൂരുവിലും കോഴിക്കോടുമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.