
മരിക്കുന്നതിനു മുൻപ് പിതാവിനെ വിളിച്ച് എല്ലാം പറഞ്ഞു: മരണകാരണം ശ്വാസകോശത്തിൽ വെള്ളംകയറിയത്: യുകെയിലുള്ള പിതാവ് ഇന്നെത്തും: കോട്ടയം നീറിക്കാട് സ്വദേശി ജിസ് മോളും 2 പിഞ്ചുകുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല
കോട്ടയം: ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ അഭിഭാഷകയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കോട്ടയം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്‌റ്റ്. മൂന്നു പേരുടെയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്‌മോളുടെ നടുവിനു പരുക്കുണ്ട്. കുട്ടികളുടെ ശരീരത്തില്‍ അണുനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തില്‍ ജിസ്‌മോളുടെ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു.
ഇന്നു പിതാവും സഹോദരങ്ങളും എത്തിയശേഷം സംസ്‌കാരം സംബന്ധിച്ചു തീരുമാനമെടുക്കും. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോള്‍ തോമസ്(32), മക്കളായ നേഹ മരിയ(നാല്), നോറ ജിസ് ജിമ്മി (പൊന്നു-ഒന്ന്) എന്നിവരാണുകഴിഞ്ഞ ദിവസം മരിച്ചത്.
മരിക്കുന്നതിനു മുമ്പ് പിതാവിനെ വിളിച്ച് മക്കളെയും കൂട്ടി ജീവനൊടുക്കാന്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോകുകയാണെന്നു പറഞ്ഞ് ജിസ്‌മോള്‍ ഫോണ്‍ വച്ചതായുള്ള വിവരം പുറത്തുവന്നു.പിതാവും ജിസ്‌മോളുടെ രണ്ടു സഹോദരങ്ങളും യു.കെയിലാണ്. പിതാവ് ഉടന്‍ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയെ വിളിച്ച് കാര്യം പറഞ്ഞു. കാന്‍സര്‍ ബാധിതയായ അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്ന ജിമ്മി ഉടന്‍ വീട്ടിലേക്ക് എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു.
സംഭവദിവസം രാവിലെ നീറിക്കാട്ടെ വീട്ടയെത്തിയ ജോലിക്കാരിയെ ജിസ്‌മോള്‍ മടക്കിയയച്ചിരുന്നു. പതിവുപോലെ രാവിലെ ഇവര്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. കോളിങ് ബെല്ലടിച്ചിട്ടും കതക് തുറന്നില്ല.
വീടിന്റെ പിന്നിലെത്തി വിളിച്ചപ്പോള്‍, താന്‍ കുളിക്കുകയാണെന്നും ഇന്നു ജോലിക്കു പോകുന്നില്ലെന്നും വീട്ടിലുണ്ടാകുമെന്നും ജിസ്‌മോള്‍ പറഞ്ഞുവെന്നാണ് വീട്ടുജോലിക്കാരി പറയുന്നത്. പൊയ്‌ക്കോളൂവെന്ന് ജിസ്‌മോള്‍ പറഞ്ഞതോടെ താന്‍ മടങ്ങുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഏറ്റുമാനൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്.