video
play-sharp-fill

സ്കൂളുകൾ ലഹരി വിമുക്തമാക്കും: ക്യാൻസർ പടിക്ക് പുറത്ത്: വന്യജീവി ആക്രമണം തടയൽ: ഭക്ഷ്യ സംസ്കരണ കേന്ദ്രം: എന്നിവയ്ക്ക് വിവിധ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്തിന് 2025-26 വർഷത്തിൽ മിച്ച ബജറ്റ്

സ്കൂളുകൾ ലഹരി വിമുക്തമാക്കും: ക്യാൻസർ പടിക്ക് പുറത്ത്: വന്യജീവി ആക്രമണം തടയൽ: ഭക്ഷ്യ സംസ്കരണ കേന്ദ്രം: എന്നിവയ്ക്ക് വിവിധ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്തിന് 2025-26 വർഷത്തിൽ മിച്ച ബജറ്റ്

Spread the love

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അവതരിപ്പിച്ചു.
147 കോടി 77 ലക്ഷത്തി 91,407 രൂപ വരവും,
142 കോടി 87 ലക്ഷത്തി 25000 രൂപ ചെലവും 4 കോടി 90 ലക്ഷത്തി 66,407 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2025 – 2026 വർഷത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്.

ലഹരി രഹിത അക്ഷരമുറ്റം
കോട്ടയം ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി പ്രോഗ്രാം നടപ്പിലാക്കും.

നെൽ/ റബ്ബർ കൃഷി
റബർ മേഖലയ്ക്കായി ആർപിഎസ് സൊസൈറ്റി മുഖേന നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് സബ്സിഡി നൽകാൻ പദ്ധതി നടപ്പിലാക്കും. റബർ കൊണ്ടുള്ള ഗ്രോബാഗ് നിർമ്മിക്കുന്നതിനും നെൽകൃഷിക്കും വിവിധ സഹായം ഒരുക്കും. മത്സ്യ, ക്ഷീര മേഖലക്കും സഹായം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യജീവി ആക്രമണം തടയൽ

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഡ്രോൺ നിരീക്ഷണ ക്യാമറ ഉൾപ്പടെയുള്ള സംവിധാനം ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ച നിർദ്ദേശങ്ങളും നൽകും. 1975ലെ വനം വന്യജീവി സംരക്ഷണ നിയമം പരിശീലിക്കുന്നതിനായി സാധ്യമായ ഇടപെടലും നടത്തും.

ഭക്ഷ്യ സംസ്കരണ കേന്ദ്രം

കുറവിലങ്ങാട് കോഴയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം നിർമിക്കും. ഇവിടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് ഈ കേന്ദ്രത്തിൽ സംവിധാനം ഒരുക്കും.

ക്യാൻ കോട്ടയം
സ്ത്രീകളിലെ ക്യാൻസർ തടയാൻ പദ്ധതി നടപ്പിലാക്കും. കെ.എം മാണി സ്മാരക പാലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

ക്യാൻ എറെെസ് പദ്ധതി

സെർവിക്കൽ ക്യാൻസർ എന്ന രോഗം നിർമാർജനം ചെയ്യാൻ 9 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ CAN ARISE പേരിൽ നിർമാർജന യജ്ഞം നടപ്പിലാക്കും.

ഹൃദയതാളം പദ്ധതി
മുൻ എംഎൽഎ കാനം രാജേന്ദ്രൻ്റെ ഓർമ്മയ്ക്കായി കുഴഞ്ഞു വീണുള്ള മരണങ്ങൾ തടയാൻ ഹൃദയതാളം എന്ന പേരിൽ CPR പരിശീലന പദ്ധതി നടപ്പിലാക്കും.

പുനർജനി പദ്ധതി
യിലൂടെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് പദ്ധതിയിലൂടെ ചികിത്സ മരുന്നുകൾ ലഭ്യമാക്കുന്നു.

ഡയാലിസിസ് യൂണിറ്റ്
താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും.

കവചം എന്ന പേരിൽ വിദ്യാർഥിനികൾക്കായി കായിക പ്രതിരോധ പരിശീലനവും, പഠനനിലവാരവും ഉയർത്തുന്നതിനായി പ്രത്യേക പരിശീല പരിപാടി നടപ്പിലാക്കും.

ട്രാൻ ഷെൽട്ടർ

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി ഷെൽട്ടർ ഹോം കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കും ഇവർക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായവും നൽകും.

ഐ ലവ് കോട്ടയം
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിക്കാൻ ഐ ലവ് കോട്ടയം പദ്ധതി നടപ്പിലാക്കും. വിവാഹം മറ്റു സൽക്കാരങ്ങൾ തുടങ്ങിയവ നടക്കുന്ന ഓഡിറ്റോറിയങ്ങളിലെ മാലിന്യം സംസ്കരിച്ച് വിവിധ മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ആക്കി മാറ്റും.

കുടുംബശ്രീ കഫേ ഓൺലൈൻ ഭക്ഷണവിതരണ പദ്ധതി

ഒരു പ്രദേശത്ത് പൊതു അടുക്കള എന്ന രൂപത്തിൽ കുടുംബശ്രീ വനിതകൾക്കായി പുതിയ സംരംഭം തുടങ്ങും ഓൺലൈൻ ഭക്ഷണവിതരണം ആപ്പ് മുഖാന്തരമാണ് പദ്ധതി. കൂടാതെ കുടുംബശ്രീ കഫെ എന്ന പേരിൽകുടുംബശ്രീ വനിതകൾക്ക് കിയിയോസ്ക്കുകൾ തുടങ്ങുവാൻ സഹായം നൽകും.

ശ്മശാനം / ക്രിമിറ്റോറിയം

ശ്മശാനമില്ലാത്ത പഞ്ചായത്തുകളിൽ സ്ഥലം ലഭ്യമായി എടുത്ത് പൊതുശ്മശാനം നിർമ്മിക്കുവാൻ വിഹിതം നൽകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ബജറ്റ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.