play-sharp-fill
ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി ഇളയമകന്‍ സ്വത്തുക്കള്‍ തട്ടിയെടുത്തു, മറ്റ് മക്കളുടെ അവഗണന; ഒടുവില്‍ രുഗ്മിണിയ്ക്ക് നീതി

ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി ഇളയമകന്‍ സ്വത്തുക്കള്‍ തട്ടിയെടുത്തു, മറ്റ് മക്കളുടെ അവഗണന; ഒടുവില്‍ രുഗ്മിണിയ്ക്ക് നീതി

സ്വന്തം ലേഖകൻ

കോഴിക്കോട്: നാല് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ചെറുകുളത്തൂര്‍ മാവണ്ണൂര്‍ വീട്ടില്‍ ടി കെ രുഗ്മിണിയ്ക്ക് നീതിയുടെ തണല്‍.

ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 13 സെന്റ് സ്ഥലവും പുരയിടവും ഇളയ മകന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥലം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് രുഗ്മിണിയിപ്പോള്‍. കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലാണ് ഈ സുപ്രധാന ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രുഗ്മിണിയ്ക്കും ഭര്‍ത്താവിനും ആകെയുണ്ടായിരുന്ന 73 സെന്റ് സ്ഥലം നാല് മക്കള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. അവശേഷിക്കുന്ന 13 സെന്റ് രുഗ്മിണിയുടെ പേരിലായിരുന്നു. എന്നാല്‍ അമ്മയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ഇളയമകന്‍ പി വി ജയചന്ദ്രന്‍ സ്വത്ത് തട്ടിയെടുത്തു. സ്വത്ത് കെെക്കലാക്കിയ ശേഷം മകന്‍ അമ്മയെ തിരിഞ്ഞുനോക്കിയത് പോലുമില്ല.

ജീവിക്കാന്‍ മറ്റ് മക്കളുടെ മുമ്ബില്‍ കൈനീട്ടേണ്ട അവസ്ഥയായിരുന്നു ആ അമ്മയ്ക്ക്. എന്നാല്‍ ഇളയമകന് മാത്രം സ്ഥലം നല്‍കിയതില്‍ മറ്റ് മക്കളും അമ്മയോട് നീരസം പ്രകടിപ്പിച്ചു. ഇതിനിടെ രുഗ്മിണിയുടെ ഭര്‍ത്താവ് മരിച്ചതോടെ അവര്‍ തനിച്ചായി. മാത്രമല്ല ഭര്‍ത്താവില്‍ നിന്ന് നാല് ലക്ഷം രൂപ ഇളയ മകന്‍ കെെക്കലാക്കിയെന്നും രുഗ്മിണി പറയുന്നു.

മറ്റ് മക്കളുടെ അവഗണനയിലും പ്രായാധിക്യത്താലും മാനസികമായി തളര്‍ന്നപ്പോഴാണ് രുഗ്മിണി 2018ല്‍ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. തന്റെ സ്ഥലം തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പരാതി കരുതലും കെെത്താങ്ങും അദാലത്തില്‍ പരിഗണിക്കുകയും രുഗ്മിണി മകനായ ജയചന്ദ്രന് നല്‍കിയ ആധാരം മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമപ്രകാരം സബ്‌കളക്ടര്‍ ആന്‍ഡ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ റദ്ദ് ചെയ്യുകയും ചെയ്തു.

മാത്രമല്ല രുഗ്മിണിയുടെ സംരക്ഷണാവശ്യാര്‍ത്ഥം റദ്ദ് ചെയ്ത വസ്തു ക്രയവിക്രയം ചെയ്യുന്നതിന് മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ നിന്നുളള മുന്‍കൂര്‍ അനുമതി വാങ്ങിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം പരാതിക്കാരിയുടെ മരണംവരെ വസ്തു കൈമാറ്റം ചെയ്യാന്‍ പാടുളളതല്ലെന്നും ഉത്തരവിറക്കി.

Tags :