
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യസഭാ സ്ഥാർത്ഥിത്വത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ കോൺഗ്രസിൽ തുടരവേ ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
രാവിലെ 11.30ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാകും ജെമി മേത്തർ പത്രിക സമർപ്പണത്തിന് എത്തുക. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ജെമി മേത്തറുടേത് പേയ്മെന്റ് സീറ്റാണെന്ന് ആർഎസ്‌പി സെക്രട്ടറി എ എ അസീസിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാൽ തനിക്ക് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നല്‍കിയതാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആരോപണത്തിന് മറുപടി നൽകിയിരുന്നു.
നേതൃത്വം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ എ എ അസീസ് പ്രതികരണത്തിൽ നിന്നും മലക്കം മറിഞ്ഞിരുന്നു. രാജ്യസഭാ സ്ഥാർത്ഥിത്വത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളും കോൺഗ്രസിൽ തുടരുകുയാണ്.







