Wednesday, April 22, 2026

തൃശൂർ ഭാഷയുടെ താളവും നീട്ടലുമാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്; ‘എന്തുട്ടെടാ, ടാ’ തുടങ്ങിയ വാക്കുകളിലെ നീട്ടല്‍ തൃശൂർ സംസാരത്തിന്റെ പ്രത്യേകതയാണ്: ജയരാജ് വാര്യർ

Spread the love

നടനും അവതാരകനുമായ ജയരാജ് വാര്യരുടെ തൃശൂർ ഭാഷയെക്കുറിച്ചുള്ള പരാമർശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലിപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തൃശൂർ ഭാഷയുടെ പ്രത്യേകതകളെക്കുറിച്ച്‌ താരം സംസാരിച്ചത്.

video
play-sharp-fill

തൃശൂർ ഭാഷയുടെ താളവും നീട്ടലുമാണ് മറ്റുള്ളവരെ ആകർഷിക്കുന്നതെന്ന് ജയരാജ് വാര്യർ പറഞ്ഞു. ‘എന്തുട്ടെടാ’, ‘ടാ’ തുടങ്ങിയ വാക്കുകളിലെ നീട്ടല്‍ തൃശൂർ സംസാരത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം വിശദീകരിച്ചു.

താൻ തൃശൂർ സ്വദേശിയായതുകൊണ്ട് ഈ ഭാഷ സംസാരിക്കാൻ എളുപ്പമാണെന്നും, എന്നാല്‍ മറ്റ് ജില്ലകളിലെ ഭാഷകളും താൻ നിരീക്ഷിച്ചു പഠിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടക രംഗത്ത് പ്രവർത്തിച്ച കാലയളവില്‍ വിവിധ ജില്ലകളില്‍ യാത്ര ചെയ്തതിലൂടെ ഓരോ സ്ഥലത്തെയും സംസാരരീതി സ്വായത്തമാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ കൊല്ലത്തുചെന്നുകഴിഞ്ഞാല്‍ കൊല്ലംകാരനല്ലെന്ന് ആരും പറയില്ല. എന്തുവാ എന്ന് പറഞ്ഞ് തുടങ്ങും. തിരുവനന്തപുരത്തുചെന്നാല്‍ അവിടത്തെ ഭാഷയില്‍ സംസാരിക്കും. മനഃപൂർവമല്ല, വേണ്ടിവന്നാല്‍ ആ നാട്ടുകാരനാകാൻ എനിക്ക് പറ്റും- എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തൃശൂർ ഭാഷയിലെ ഏറ്റവും രസകരമായ പ്രയോഗം ‘നാള്യേരം’ ആണെന്ന് ജയരാജ് വാര്യർ ചൂണ്ടിക്കാട്ടി. കേരളത്തിലെ മറ്റ് പതിമൂന്ന് ജില്ലകളില്‍ ‘തേങ്ങ’ എന്ന് പറയുന്നിടത്ത് തൃശൂർക്കാർ ‘നാള്യേരം’ എന്ന് മാത്രമേ പറയാറുള്ളൂ. “നീ പോയാല്‍ എനിക്ക് എന്ത് തേങ്ങയാണ്” എന്ന് സാധാരണയായി പറയും. അല്ലാതെ നാള്യേരം എന്നേ പറയുകയുള്ളൂ. തൃശൂർക്കാർ ലൈറ്റായി കാര്യങ്ങള്‍ കാണുന്നവരാണെന്നും അമിതമായ ടെൻഷനുകള്‍ എടുക്കാത്തവരാണെന്നും താൻ വിശ്വസിക്കുന്നതായും ജയരാജ് വാര്യർ കൂട്ടിച്ചേർത്തു.