
സ്വന്തം ലേഖിക
മംഗളുരു : ഹിജാബ് വിവാദത്തിന്റെ പേരില്‍ അല്‍ഖ്വയ്ദ ഭീകരന്‍ അയ്മന്‍ അല്‍ സവാഹിരി അടുത്തിടെ പ്രശംസിച്ച കര്‍ണാടക വിദ്യാര്‍ത്ഥി മുസ്‌കാന്‍ ഖാനെതിരെ അന്വഷണം പരിഗണയിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി .
ഹിജാബ് പ്രശ്‌നത്തില്‍ കോളേജ് വളപ്പില്‍ ‘ജയ് ശ്രീറാം’ വിളിച്ചവരെ നേരിടാന്‍ ‘അല്ലാഹു അക്‌ബര്‍’മുഴക്കിയ മാണ്ഡ്യ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥി മുസ്‌കാനെ ഒമ്ബത് മിനിറ്റ് വീഡിയോയില്‍ സവാഹിരി പ്രശംസിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നലായിരുന്നു അല്‍ഖ്വയ്ദ ഭീകരന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ പുറത്തു വന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇന്ത്യയിലെ നോബിള്‍ വുമണ്‍’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ സവാഹിരി മുസ്‌കാനെ പുകഴ്‌ത്താന്‍ താന്‍ രചിച്ച കവിതയും സവാഹിരി ചൊല്ലിയിരുന്നു
മുസ്‌കാന്‍ നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്ഡെ കത്തെഴുതിയ പശ്ചാത്തലത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി ബൊമ്മൈയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്
എന്നാല്‍ അനന്ത് കുമാര്‍ ഹെഗ്ഡെ എഴുതിയ കത്തിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും, അദ്ദേഹവുമായി സംസാരിച്ച് പ്രശ്നത്തെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ബൊമ്മൈ അറിയിച്ചത്
അതെ സമയം മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹുസൈന്‍ നേരത്തെ വീഡിയോയില്‍ നിന്ന് ജനങ്ങള്‍ അകന്നുനില്‍ക്കണമെന്നും തങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും അറിയിച്ചിരുന്നു. തന്റെ മകള്‍ക്ക് പഠനത്തിനാണ് കൂടുതല്‍ താല്‍പ്പര്യമെന്നും പിതാവ് പറഞ്ഞിരുന്നു



