
സ്വന്തം ലേഖകൻ
അട്ടപ്പാടി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പടെ സജീവമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍.
കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കെെത്താങ്ങായും ഇവരുണ്ടായിരുന്നു.
ഇപ്പോഴിതാ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരും. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പദ്ധതി തുടക്കം കുറിക്കുന്നത്.
അടുത്ത 15 വര്‍ഷം കരുതലോടെ ഇവര്‍ക്കൊപ്പമുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രക്ഷകര്‍ത്താവായും ഗുരുവായും വഴികാട്ടിയായും മുഖ്യധാരയിലേയ്ക്ക് കുട്ടികളെ കെെപിടിച്ച് ഉയര്‍ത്തും.
എല്ലാ വര്‍ഷവും സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്ക്ക് വെളിച്ചമേകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.



