കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു; കടിയേറ്റിട്ടും പിടിത്തം വിട്ടില്ല; ആശുപത്രിയിലെത്തിച്ച യുവാവിന് കുത്തിവെച്ചത് പത്ത് ആന്റിവെനം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു.

തട്ടാമല സന്തോഷിനാണ് കടിയേറ്റത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു.

ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പിനെ വലയില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണ് സന്തോഷ് കുമാര്‍ ആശുപത്രിയില്‍ പോയത്. കൊട്ടിയത്ത് പ്രമുഖ സ്വകാര്യ വിഷചികിത്സാകേന്ദ്രത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്.