നിങ്ങളുടെ ജനപ്രതിനിധി എങ്ങനുണ്ട്..? കഴിഞ്ഞ അഞ്ചു വർഷത്തിന് ജനപ്രതിനിധിയ്ക്ക് എത്രമാർക്ക് നൽകാം; വികസനം നടത്തുമെന്ന് പറഞ്ഞതിൻ്റെ പതിരെത്ര; തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷിക്കുന്നു!

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ഉള്ളത്. അഞ്ചു വർഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരോ ജനപ്രതിനിധികളും തയ്യാറെടുത്തു കഴിഞ്ഞു. ഇതിനുള്ള തയ്യാറെടുപ്പുകൾ ഇവർ അണിയറയിൽ നടത്തുകയുമാണ്. വാർഡുകൾ വനിതാ – പുരുഷ വാർഡുകളായി രൂപമാറ്റം വരുന്നതിനാൽ, കഴിഞ്ഞ അഞ്ചു വർഷം ഭരിച്ചവർ ആവില്ല ഇക്കുറി ഭരിക്കാൻ എത്തുന്നത്.

എന്നാൽ, തങ്ങളുടെ വാർഡിലെ ജനപ്രതിനിധികൾ കഴിഞ്ഞ അഞ്ചു വർഷം എന്തു ചെയ്തു എന്നു വിലയിരുത്താനുള്ള അവസരമാണ് ഇനി ലഭിക്കുന്നത്. സാധാരണക്കാരായ ആളുകൾക്ക് നിങ്ങളുടെ വാർഡിലെ ജനപ്രതിനിധി എന്തു ചെയ്തു എന്ന് അഭിപ്രായം പറയാൻ നിലവിൽ വേദികളൊന്നുമില്ല. തേർഡ് ഐ ന്യൂസ് ലൈവ് ഇതിന് വേദി ഒരുക്കുകയാണ്.

ഓരോ വാർഡിലെയും ജനപ്രതിനിധികൾ ചെയ്ത നല്ല കാര്യങ്ങളും, മോശം കാര്യങ്ങളും നിങ്ങൾക്ക് തുറന്നു പറയാം. തേർഡ് ഐ ന്യൂസ് ലൈവിന്റെ അഡ്മിൽ നമ്പരുകളിൽ വിളിച്ചു പറയുകയോ, 98472 00864 ൽ വാട്‌സ്അപ്പ് സന്ദേശമായി അയക്കുകയോ ചെയ്യാം. നിങ്ങളുടെ നാട്ടിലെത്തി പ്രശ്‌നങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് ഏറ്റെടുക്കും. ജനങ്ങൾക്കൊപ്പം, ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ശബ്ദമാകാൻ തേർഡ് ഐ ന്യൂസ് ലൈവ് ഒപ്പമുണ്ടാകും.