ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും ; ലാൽസിങ്ങായി അമീർഖാൻ

ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും ; ലാൽസിങ്ങായി അമീർഖാൻ

 

സ്വന്തം ലേഖിക

അഞ്ചൽ: ജടായുപ്പാറയുടെ സൗന്ദര്യം ബോളിവുഡിലേക്കും. സൂപ്പർതാരം അമീർ ഖാന്റെ പുതിയ സിനിമയായ ലാൽസിങ് ഛദ്ദയിലാണ് ജടായുപ്പാറ വിസ്മയമാകുന്നത്. ഇന്നലെയാണ് അമീറും കൂട്ടരും ഇവിടെയെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായാണ് സൂപ്പർതാരം എത്തിയത്.

ജടായുപ്പാറയിൽ തന്നെ പിൻതുടരുന്ന മൂന്ന് പേരുടെ മുന്നിൽ അമീർ ഓടുന്ന രംഗമാണ് ഷൂട്ട് ചെയ്തത്. ഹെലിക്യാം ഉപയോഗിച്ച് ജടായുപ്പാറയുടെ ആകാശ ദൃശ്യം സിനിമയ്ക്ക് വേണ്ടി പകർത്തിക്കഴിഞ്ഞു. ബോളിവുഡിലേക്ക് എത്തുന്നതോടെ ജടായുപ്പാറ ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജടായുപ്പാറയിൽ ജടായു എർത്ത് സെൻഡർ എംഡി രാജീവ് അഞ്ചൽ അമീർ ഖാനെ സ്വീകരിച്ചു. ജടായു ടൂറിസം ജീവനക്കാരുമായും ടൂറിസ്റ്റുകളുമായും ചിത്രമെടുക്കാനും താരം സമയം കണ്ടെത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലും കന്യാകുമാരിയിലും ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Tags :