video

00:00

കുഴഞ്ഞ് വീണു മരിച്ചവർ കഴിച്ചിരുന്നത് വ്യാജമദ്യമല്ല; സംഭവത്തിൽ ദുരൂഹത; പൊലീസ് വിശദ പരിശോധനയ്ക്ക്

കുഴഞ്ഞ് വീണു മരിച്ചവർ കഴിച്ചിരുന്നത് വ്യാജമദ്യമല്ല; സംഭവത്തിൽ ദുരൂഹത; പൊലീസ് വിശദ പരിശോധനയ്ക്ക്

Spread the love


സ്വന്തം ലേഖകൻ

തൃശൂർ: ഇരിങ്ങാലക്കുടയിൽ കുഴഞ്ഞ് വീണു മരിച്ച രണ്ട് പേർ കഴിച്ചിരുന്നത് വ്യാജമദ്യമല്ല, ഏതോ കെമിക്കൽ എന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. റൂറൽ എസ് പി ജി പുങ്കുഴലിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞ് വീണ ഹോട്ടലിന് മുന്നിലും പരിശോധന നടത്തി. കൂടുതൽ പേർ ഈ ദ്രാവകം കഴിക്കാൻ സാധ്യതയില്ലെന്നും കഴിച്ചിരുന്നുവെങ്കിൽ ഇതിനകം അപകടത്തിലായേനേയെന്നും എസ് പി പറഞ്ഞു.

ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള ഗോൾഡൻ ചിക്കൻ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ഈ ദ്രാവകം കുടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാരീരിക അസസ്ഥതകൾ തോന്നിയ ചിക്കൻ സെന്റർ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത് സ്‌കൂട്ടറിൽ പോകും വഴി ബസ്സ് സ്റ്റാന്റിന് സമീപത്തെ വീനസ് ഹോട്ടലിന് മുന്നിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല.

നിഷാന്തിന്റെ കൂടെ ഇതേ ദ്രാവകം കുടിച്ചിരുന്ന എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ ബിജുവിനെ വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചേ മരിക്കുകയായിരുന്നു.

നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്ത് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.

സയന്റിഫിക്ക് പരിശോധയ്ക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം മാത്രമേ ഏത് ദ്രാവകമാണ് കഴിച്ചതെന്ന് കണ്ടെത്താൻ കഴിയു എന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിനാണ് അന്വേഷണ ചുമതല.