video
play-sharp-fill

ആനപ്രേമികളെ ആവേശത്തിലാക്കി ഇത്തിത്താനം ഗജമേള: ഉയരത്തില്‍ ഒന്നാമതെത്തിയ ഗജശ്രേഷ്ഠൻ തൃക്കടവൂർ ശിവരാജു കാഴ്ചശ്രീബലിയില്‍ ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി.

ആനപ്രേമികളെ ആവേശത്തിലാക്കി ഇത്തിത്താനം ഗജമേള: ഉയരത്തില്‍ ഒന്നാമതെത്തിയ ഗജശ്രേഷ്ഠൻ തൃക്കടവൂർ ശിവരാജു കാഴ്ചശ്രീബലിയില്‍ ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി.

Spread the love

ചിങ്ങവനം: ആനപ്രേമികളെ ആവേശത്തിലാക്കി ഇത്തിത്താനം ഗജമേള, മസ്തകം ഉയർത്തി തലപ്പൊക്കം അറിയിച്ച്‌ അണിനിരന്ന കൊമ്പന്മാർ ഗജമേളയ്ക്ക് കൊഴുപ്പേകി.
ഉയരത്തില്‍ ഒന്നാമതെത്തിയ ഗജശ്രേഷ്ഠൻ തൃക്കടവൂർ ശിവരാജു കാഴ്ചശ്രീബലിയില്‍ ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി.

ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ ഇടത്തേക്കൂട്ടായും പുതുപ്പള്ളി കേശവൻ വലത്തേക്കൂട്ടായും അകമ്പടി സേവിച്ചു. ഉയരം കൊണ്ടും ലക്ഷണം കൊണ്ടും ശ്രദ്ധേയരായ 14 ആനകളാണ് മേളയില്‍ അണിനിരന്നത്.

സൂര്യകാലടിമന ഏർപ്പെടുത്തിയ ഗജരാജരത്‌നപട്ടം തിരുവാണിക്കാവ് രാജഗോപാലിന് തന്ത്രി സൂര്യകാലടിമന സൂര്യം സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് നല്‍കി. രാവിലെ മുതല്‍ കാവടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന കാവടിഘോഷയാത്രകള്‍ ഇത്തിത്താനത്തെ ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തിയാണ് ഇളങ്കാവിലമ്മയുടെ തിരുമുറ്റത്തെത്തിയത്.

കിഴക്കേനടയില്‍ ഗജമേളയില്‍ പങ്കെടുത്ത കരിവീരന്മാരെ അണിനിരത്തി കാഴ്ച ശ്രീബലിയും സേവയും നടന്നു. പഞ്ചാരിമേളം ആസ്വാദക വൃന്ദത്തെ ആവേശത്തിലാക്കി. പുലവൃത്തം കളി, പള്ളിവേട്ട, പള്ളിനായാട്ടും നടന്നു. ചങ്ങനാശേരി ഡിവൈഎസ്പി പി.കെ. വിശ്വനാഥന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘവും എലിഫന്‍റ് സ്‌ക്വാഡും സുരക്ഷ ഒരുക്കി.