video
play-sharp-fill

ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേല്‍; ഗാസയില്‍ മരണം ആയിരം കടന്നു; ഏത് നിമിഷവും കരയുദ്ധം; ആയിരക്കണക്കിന് സൈനികരെ ഗാസ അതിര്‍ത്തില്‍ വിന്യസിച്ച്‌ ഇസ്രയേല്‍

ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേല്‍; ഗാസയില്‍ മരണം ആയിരം കടന്നു; ഏത് നിമിഷവും കരയുദ്ധം; ആയിരക്കണക്കിന് സൈനികരെ ഗാസ അതിര്‍ത്തില്‍ വിന്യസിച്ച്‌ ഇസ്രയേല്‍

Spread the love

ഗാസ: ഹമാസ്- ഇസ്രയേല്‍ യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്നാണ് റിപ്പോ‌ര്‍ട്ട്.

ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനൻ അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ളത്.

ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഗാസയിലെ വെെദ്യുതി നിലയം ഉടൻ അടയ്ക്കുമെന്നാണ് സൂചന. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാസയ്ക്ക് സമീപം ഡസൻ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാസയ്ക്ക് സമീപമുള്ള ഇസ്രയേലിലെ കഫാര്‍ ആസയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിനശിച്ച വീടുകള്‍ക്കും കാറുകള്‍ക്കുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഈ മേഖലയില്‍ താമസിച്ചിരുന്ന നിരവധി വിദേശ തൊഴിലാളികളും ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സെെന്യം അറിയിച്ചു. യുദ്ധത്തില്‍ മരണം 3500 കടന്നു. ഇസ്രയേലിലെ മരണസംഖ്യ 1200 ആയി ഉയര്‍ന്നിട്ടുണ്ട്. 5000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.