മയക്കുമരുന്നിരെതിരെ പോസ്റ്റർ ഒട്ടിച്ചതിലുള്ള വിരോധം ; പാറമ്പുഴ സ്വദേശിയായ യുവാവിനെ സംഘംചേർന്ന് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മാടപ്പള്ളി സ്വദേശിയെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാന്ധിനഗർ : യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമൂട് ഭാഗത്ത് പേഴത്തോലിൽ വീട്ടിൽ രാഹുൽ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ (24) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം യുവാക്കൾ സംഘം ചേർന്ന് പാറമ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പാറമ്പുഴ സ്വദേശിയായ യുവാവ് മയക്കുമരുന്നിരെതിരെ പോസ്റ്റർ ഒട്ടിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് കൃഷ്ണകുമാർ ആണെന്ന് കണ്ടെത്തുകയും ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ മനോജ് പി.പി, സി.പി.ഓ മാരായ പ്രേംകുമാർ, പ്രവീണോ, അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.