video

00:00

വെബ്സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനരഹിതം, വീണ്ടും പണിമുടക്കി ഐആര്‍സിടിസി ; ദുരിതത്തിലായി ട്രെയിൻ യാത്രക്കാർ

വെബ്സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനരഹിതം, വീണ്ടും പണിമുടക്കി ഐആര്‍സിടിസി ; ദുരിതത്തിലായി ട്രെയിൻ യാത്രക്കാർ

Spread the love

ഡൽഹി : ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) റെയില്‍വേ ബുക്കിംഗ് പോര്‍ട്ടലും ആപ്പും ഞായറാഴ്ചയും പണിമുടക്കി. ഇതിനെ തുടര്‍ന്ന് നൂറുകണക്കിന് ട്രെയിൻ യാത്രക്കാര്‍ കഷ്ടപ്പെട്ടു. ഒരു മണിക്കൂർ നേരമാണ് പണിമുടക്കിയത്. തിരക്കുള്ള സമയത്തായിരുന്നു ഇത്. വെബ്സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.

ഞായറാഴ്ച രാവിലെ 11:30 ഓടെയാണ് പ്രശ്നം ആരംഭിച്ചത്. ഇത് സംബന്ധിച്ച്‌ നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പരാതികള്‍ പോസ്റ്റ് ചെയ്തു. ഒരു മണിക്കൂറോളം ബുക്കിംഗുകളും റദ്ദാക്കലുകളും ലഭ്യമായിരുന്നില്ല. ട്രെയിനുകളില്‍ ഭക്ഷണ സേവനങ്ങള്‍ കൈകാര്യം ചെയ്യാനും ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ നല്‍കാനും ഇന്ത്യന്‍ റെയില്‍വേ അധികാരപ്പെടുത്തിയ ഏക സ്ഥാപനമാണ് ഐആര്‍സിടിസി.

ശനിയാഴ്ച രാവിലെ ഐആര്‍സിടിസി വെബ്സൈറ്റും മൊബൈല്‍ ആപ്പും രണ്ട് മണിക്കൂര്‍ തടസ്സപ്പെട്ടിരുന്നു. സാങ്കേതിക തകരാര്‍ ആണ് തടസ്സത്തിന് കാരണമായി പറയുന്നത്. ശനിയാ‍ഴ്ച ഉച്ചയോടെയാണ് വെബ്സൈറ്റ് വീണ്ടും പ്രവര്‍ത്തനക്ഷമമായത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഐആര്‍സിടിസി പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ക‍ഴിഞ്ഞ മാസവും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group