video
play-sharp-fill

ഇന്ത്യൻ താരങ്ങൾക്കെതിരെ അനാവശ്യ വിമർശനം; ഐപിഎല്‍ പതിനെട്ടാം സീസണിലെ കമന്‍റേറ്റർമാരുടെ പാനലിൽനിന്ന് മുന്‍ ഇന്ത്യൻ താരം ഇ‌ർഫാൻ പത്താനെ ഒഴിവാക്കി

ഇന്ത്യൻ താരങ്ങൾക്കെതിരെ അനാവശ്യ വിമർശനം; ഐപിഎല്‍ പതിനെട്ടാം സീസണിലെ കമന്‍റേറ്റർമാരുടെ പാനലിൽനിന്ന് മുന്‍ ഇന്ത്യൻ താരം ഇ‌ർഫാൻ പത്താനെ ഒഴിവാക്കി

Spread the love

ചെന്നൈ: ഐപിഎല്‍ പതിനെട്ടാം സീസണിലെ കമന്‍റേറ്റർമാരുടെ പാനലിൽനിന്ന് മുന്‍ ഇന്ത്യൻ താരം ഇ‌ർഫാൻ പത്താനെ ഒഴിവാക്കി. കഴിഞ്ഞ സീസണുകളിലെല്ലാം ഐപിഎല്ലിലെ പ്രധാന കമന്‍റേറ്റർമാരിൽ ഒരാളായിരുന്ന പത്താനെ ചില ഇന്ത്യൻ താരങ്ങളുടെ പരാതിയെ തുടർന്നാണ് ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.

ഹാർദ്ദിക് പണ്ഡ്യ, വിരാട് കോലി എന്നിവർക്കെതിരെ ഇർഫാൻ അനാവശ്യ വിമർശനം ഉന്നയിക്കുന്നു എന്ന ആരോപണം നേരത്തേ തന്നെ ഉയർന്നിരുന്നു. മറ്റു ചില താരങ്ങൾക്കും ഇർഫാന്‍റെ വിമർശനത്തിൽ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതൊക്കെ താരങ്ങളാണ് ഇ‌ർഫാനെതിരെ പരാതി നൽകിയതെന്ന് വ്യക്തമല്ല.

അതൃപ്തിയുള്ള ഒരു താരം ഇര്‍ഫാന്‍ പത്താന്‍റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. താരങ്ങളുടെ പരാതിയെ തുടർന്ന് കമന്‍ററി പാനലില്‍നിന്ന് പുറത്താകുന്ന ആദ്യത്തെയാളല്ല ഇര്‍ഫാന്‍ പത്താന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് നവജോത് സിംഗ് സിദ്ധു, 2020ല്‍ സഞ്ജയ് മഞ്ജരേക്കര്‍, 2019ല്‍ സൗരവ് ഗാംഗുലിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹര്‍ഷ ഭോഗ്‍ലെ തുടങ്ങിയവർക്കെതിരെയും ഇത്തരം നടപടി ഉണ്ടായിട്ടുണ്ട്.